വാര്‍ത്തയുടെ സ്രോതസ് വെളിപ്പെടുത്തിയില്ല; യു.എസ് മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ റെയ്ഡ്
വാഷിങ്ടണ്‍: വാര്‍ത്തയുടെ സ്രോതസ് വെളിപ്പെടുത്താന്‍ തയാറാവാത്തതിന്റെ പേരില്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ പൊലിസ് റെയ്ഡ്. ബ്രയാന്‍ കാര്മഡി എന്ന സാന്‍ഫ്രാന്‍സിസ്കോയിലെ ഫ്രീലാന്‍സറുടെ വീട്ടിലായിരുന്നു പുലര്‍ച്ചെ പരിശോധന നടന്നത്. സാന്‍ഫ്രാന്‍സിസ്കോ പൊലിസിലെ പത്ത് ഓഫിസര്‍മാര്‍ തോക്കുമായെത്തി സെര്‍ച്ച് വാറന്റ് കാണിച്ച് വീട് അരിച്ചുപെറുക്കി. ലഹരിമരുന്ന് വ്യാപാരിയോടെന്ന പോലെയാണ് അവര്‍ പെരുമാറിയതെന്ന് ബ്രയാന്‍ പറഞ്ഞു. ഒരു ക്രിമിനല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
പൊതുപ്രവര്‍ത്തകനായ ജെഫ് അദാച്ചിയുടെ മരണവുമായി ബന്ധപ്പെട്ട പൊലിസ് റിപ്പോര്‍ട്ട് ആരാണ് തനിക്കു ചോര്ത്തിതന്നതെന്നു ചോദിച്ച് രണ്ടാഴ്ച മുമ്പ് പൊലിസ് തന്റെ വീട്ടില്‍ വന്നിരുന്നതായി ബ്രയാന്‍ പറയുന്നു.
എന്നാല്‍ മൂന്നു പ്രാദേശിക ടി.വി ചാനലുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന തനിക്ക് വാര്‍ത്ത തന്നെ ആളാരെന്ന് വെളിപ്പെടുത്താനാവില്ലെന്ന് അന്വേഷണസംഘത്തോടു പറഞ്ഞു.
പൊലിസിന്റെ പിഴവുകള്‍ ചൂണ്ടികാണിക്കുന്നയാളാണ് മരിച്ചത്. ഹൃദയാഘാതമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. റെയ്ഡ് നടത്തിയ പൊലിസിന് റിപ്പോര്‍ട്ട് കണ്ടെത്താനും സാധിച്ചു. പക്ഷേ അതു തന്നയാളാരാണെന്ന് റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തിയതേയില്ല. വാര്‍ത്താസ്രോതസിനെ സംരക്ഷിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നായിരുന്നു ബ്രയാന്‍ കാര്മഡിയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."