തീവ്രവാദം ശക്തമായി എതിര്‍ക്കപ്പെടണം: മന്ത്രി ജലീല്‍
കണ്ണൂര്‍: ഏതു മതത്തിന്റെ പേരിലായാലും തീവ്രവാദം ശക്തമായി എതിര്‍ക്കപ്പെടണമെന്നു മന്ത്രി കെ.ടി ജലീല്‍. നമ്മുടെ രാജ്യം തീവ്രവാദത്തിനു വേരൂന്നരുതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് സാംസ്കാരിക വേദിയുടെ റിലീഫ് പ്രവര്‍ത്തനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുസ്ലിം തീവ്രവാദത്തിനെതിരേ ശബ്ദം ഉയരേണ്ടതു സമുദായത്തില്‍ നിന്നു തന്നെയാണ്. മലപ്പുറത്ത് എസ്.ഡി.പി.ഐക്കാരെ ഒരുപള്ളിക്കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. മതാന്തത ഉയര്‍ത്തിപ്പിച്ച പാര്‍ട്ടികള്‍ക്ക് അധികകാലം നിലനില്പില്ല. രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബി.ജെ.പി ഉപ്പുവച്ച കലം പോലെയാകും. ഒരുനാട്ടില്‍ വികസനത്തേക്കാള്‍ വേണ്ടതു സമാധാനമാണ്. എന്നാലേ ആ നാട് ശരിയായ ദിശയില്‍ നീങ്ങൂ. ഇന്ത്യയെ നൂറ്റാണ്ടുകളായി നിലനിര്‍ത്തുന്നതു വൈജാത്യമാണെന്നും മന്ത്രി ജലീല്‍ പറഞ്ഞു. അഷ്റഫ് പുറവൂര് അധ്യക്ഷനായി. പി. ജയരാജന്, ഒ.വി ജാഫര്‍, വി.വി കുഞ്ഞികൃഷ്ണന്, സി.കെ മൊയ്തീന്‍കുഞ്ഞി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."