HOME
DETAILS
MAL
നടക്കുന്നത് വ്യാജപ്രചാരണമെന്ന് അഭിജിത്
backup
September 25 2020 | 03:09 AM
തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി കൊവിഡ് ടെസ്റ്റ് നടത്തി എന്ന പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്.
രോഗിയാണ് എന്ന പരിഗണന പോലും നല്‍കാതെയാണ് സര്‍ക്കാര്‍ കൊവിഡിന്റെ മറവില്‍ രാഷ്ട്രീയ പക തീര്‍ക്കുന്നത്. ഇല്ലാത്ത കുറ്റങ്ങളെല്ലാം ചേര്‍ത്ത് കേസെടുത്തതില്‍ അത്ഭുതവും ഭയവുമില്ല. ജനപക്ഷത്തു നില്‍ക്കുന്നവരെ മരണത്തിന്റെ വ്യാപാരികളെന്ന് അധിക്ഷേപിച്ചതിന്റെ തുടര്‍ച്ചയാണിത്. നമ്മുടെ പോരാട്ടം രോഗികള്‍ക്കെതിരേയല്ല, രോഗത്തിനെതിരേയാണെന്നത് പരസ്യവാചകം മാത്രമാകരുത്. ശാരീരിക ബുദ്ധിമുട്ടുകളെക്കാളേറെയാണ് ഇപ്പോഴനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ രോഗം മാറി തിരിച്ചുവരുന്ന മുറയ്ക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും നേരിട്ട് വിശദീകരണം നല്‍കുമെന്നും അഭിജിത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വെളുപ്പാന്‍ കാലത്ത് അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ ചിലര്‍ തലയില്‍ മുണ്ടിട്ടു പോയതിന്റെ ജാള്യത മറയ്ക്കാന്‍ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ പ്രസ്താവനകള്‍ മതിയാവില്ലെന്നും അഭിജിത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."