HOME
DETAILS

മക്കളുടെ വരുമാനം നോക്കി  മാതാപിതാക്കളുടെ സാമൂഹ്യസുരക്ഷാ  പെന്‍ഷന്‍ തടയില്ല

  
backup
September 25 2020 | 03:09 AM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf
 
 
കൊണ്ടോട്ടി: വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുത്ത് മാതാപിതാക്കളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തടയേണ്ടെന്ന് നിര്‍ദേശം.സാമൂഹ്യ സുരക്ഷാ പെന്‍ഷനുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങളിലാണ് മക്കളുടെ വരുമാനം കണക്കിലെടുക്കേണ്ടെന്ന്  നിര്‍ദേശിച്ചത്.എന്നാല്‍ അപേക്ഷകന്റെ പേരിലോ കുടംബത്തിന്റെ പേരിലോ രണ്ട് ഏക്കറില്‍ കൂടുതല്‍ ഭൂമിയും വസ്തുവകകളും പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 1000 സി.സിയില്‍ കൂടുതല്‍ എന്‍ജിന്‍ കപ്പാസിറ്റിയുളള ടാക്‌സിയല്ലാത്ത നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനമുണ്ടാവരുത്. അംബാസിഡര്‍ കാറിന് ഇളവ് ലഭിക്കും. മക്കളുടെ വാഹനം മാതാപിതാക്കളുടെ പേരിലായായും പെന്‍ഷന്‍ അപേക്ഷ നിരസിക്കും.വീട്ടില്‍ എയര്‍ കണ്ടീഷണര്‍ ഉണ്ടെങ്കിലോ വീടിന്റെ തറ വിസ്തീര്‍ണം 2,000 ചതുരശ്ര അടിയില്‍ കൂടിയാലും പെന്‍ഷന്‍ തടയും.
   പെന്‍ഷന്‍ അപേക്ഷകന് കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. സര്‍വിസ് പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരുടേയും ആദായ നികുതി നല്‍കുന്നവരുടേയും അപേക്ഷ തടയും.കര്‍ഷക പെന്‍ഷനും വാര്‍ധക്യകാല പെന്‍ഷനും ലഭിക്കാന്‍ 60 വയസിന് മുകളില്‍ പ്രായമുണ്ടാവണം.വിധവാ പെന്‍ഷന്‍ അപേക്ഷകര്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഭര്‍ത്താവിനെ ഏഴ് വര്‍ഷത്തിലധികമായി കാണാനില്ലെങ്കില്‍ റവന്യൂ വിഭാഗം നല്‍കുന്ന വിധവാ സര്‍ട്ടിഫക്കറ്റ് ഹാജരാക്കണം.നിയമപരമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയവരെ വിധവയായി കണക്കാക്കില്ല. വിധവകള്‍ എല്ലാ വര്‍ഷവും തങ്ങള്‍ പുനര്‍ വിവാഹിതരല്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം.വികലാംഗ പെന്‍ഷന്‍കാര്‍ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ 600 രൂപ പെന്‍ഷനും അര്‍ഹതയുണ്ട്.
  മരണപ്പെട്ടവരുടേയും പുനര്‍ വിവാഹിതരായ വിധവകളുടേയും പെന്‍ഷന്‍ ബന്ധുക്കള്‍ കൈപ്പറ്റുന്നത് തടയാന്‍ അങ്കണവാടി ജീവനക്കാരും ആശവര്‍ക്കര്‍മാരും പരിശോധന നടത്തും.അപേക്ഷകന് ആധാര്‍ കാര്‍ഡില്ലെങ്കില്‍ റേഷന്‍ കാര്‍ഡും പരിഗണിക്കും.എന്നാല്‍ ആധാര്‍ കാര്‍ഡ് ലഭ്യമായാല്‍ ഇവ അപേക്ഷകളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.അപേക്ഷകന്റെ പ്രായം തെളിയിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ്,പാസ്‌പോര്‍ട്ട്,സ്‌കൂള്‍ സര്‍ട്ടിഫക്കറ്റ് തുടങ്ങിയവയും പരിഗണിക്കും.ഇവയൊന്നുമില്ലാത്തവര്‍ക്ക് ഡോക്ടറുടെ  സര്‍ട്ടിഫിക്കറ്റും ഹാജരാക്കാം.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതാര്? അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്'; വീണ്ടും പണി കൊടുത്ത് മൈക്ക്, ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  2 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ ശശീന്ദ്രന്‍ തുടരും

Kerala
  •  2 months ago
No Image

ഓര്‍ഡര്‍ ചെയ്യാത്ത സാധനം വീട്ടിലെത്തും; ആമസോണിന്റെ പേരില്‍ വലിയ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago