കെ.എസ്.യു പ്രവര്‍ത്തകര്‍ ക്രൈസ്തവ പുരോഹിതനെ കൊടിപിടിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
തൊടുപുഴ: ഹര്‍ത്താലിനിടെ കെ.എസ്.യു പ്രവര്‍ത്തകര്‍ ക്രൈസ്തവ പുരോഹിതനെ കൊടിപിടിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവം വിവാദമായതോടെ കെ.പി.സി.സി പ്രസിഡന്റും, ഉമ്മന്‍ ചാണ്ടിയും വിഷയത്തിലിടപെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നു കുമളി ആറാംമൈലിനു സമീപമാണ് സംഭവം.
കോളജിലെ ഒരു വിദ്യാര്‍ഥിയുടെ പിതാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇടുക്കിയിലുള്ള ഈ വിദ്യാര്‍ഥിയുടെ വീട് സന്ദര്‍ശിക്കാന്‍ കാറില്‍ പോകുന്നതിനിടെയാണ് വഴി തടയലും, കൊടി പിടിപ്പിക്കാനുള്ള ശ്രമവുമുണ്ടായത്. ഇടുക്കി പുറ്റടി ഹോളിക്രോസ് കോളജിലെ ഡീനായ ഫാ.ഫിലിപ്പോസിനാണ് ഈ ദുരവസ്ഥയുണ്ടായത്.
പ്രദേശിക കോണ്‍ഗ്രസ് നേതാവും,കെ.എസ്.യു പ്രവര്‍ത്തകരും മോശമായി സംസാരിച്ചുവെന്ന് ഫാ. ഫിലിപ്പോസ് പറഞ്ഞു. ഒരു മണിക്കുറോളം വൈദികനെ രണ്ടിടങ്ങളിലായാണ് തടഞ്ഞത്. വാഹനത്തിന്റെ താക്കോല്‍ ബലമായി ഊരിയെടുക്കാനും ശ്രമിച്ചതായി പരാതിയുണ്ട്. സംഭവം വാര്‍ത്തയായതോടെ ഉമ്മന്‍ചാണ്ടിയും,
കെ.പി.സി.സി പ്രസിഡന്റും പുരോഹിതനെ നേരിട്ട് വിളിച്ചു. ഡി.സി.സി പ്രസിഡന്റിനോട് കെ.പി.സി.സി വിശദമായ റിപോര്‍ട്ടും തേടി. പ്രദേശികനേതാവിനെതിരെ നടപടിയെടുക്കാമെന്നും വാഗ്ദാനം ചെയ്തു.
കഴിഞ്ഞ കുറെക്കാലമായി കോളജില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനം തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ പഠിപ്പുമുടക്കില്‍ കോളജില്‍ നിന്നും വിദ്യാര്‍ഥികളെ പുറത്തിറക്കില്ലെന്ന് മാനേജ്‌മെന്റ് കര്‍ശനമായ നിലപാട് എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് കോളജ് അധികൃതരെ കെ.എസ്.യു കുട്ടിനേതാക്കാള്‍ വെല്ലുവിളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."