HOME
DETAILS

ലഹരിവിമുക്തി: ഇവിടെ പ്രതീക്ഷകള്‍ ജീവിക്കുന്നു

  
backup
May 12 2019 | 20:05 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

 


വിപത്കരമായൊരു പ്രതിസന്ധിയിലാണ് നാം. ജാതിക്കും മതത്തിനും ദേശത്തിനുമതീതമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധി. മനുഷ്യത്വത്തെ അത് മൃഗീയവത്കരിക്കുന്നു. മാനവികതയെ മരവിപ്പിച്ചു നിര്‍ത്തുന്നു. പ്രതിരോധിക്കുംതോറും വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ വലിയ വെല്ലുവിളി ലഹരി തന്നെയാണ്. ഒരു സമൂഹം ഇത്രമേല്‍ അതിനെ ഭയപ്പെടുന്ന കാലം മുന്‍പെങ്ങുമുണ്ടായി കാണില്ല.


കൊച്ചു കുട്ടികള്‍ മുതല്‍ സ്ത്രീജനങ്ങള്‍ വരെ അതിന്റെ അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ണപ്പകിട്ടേറിയ നമ്മുടെ സാമുഹ്യജീവിതക്രമത്തിന്റെ ഇടനാഴികളിലെല്ലാം ലഹരിയുടെ പുകച്ചുരുളുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. കുടുംബം, സമൂഹം, വിദ്യാലയങ്ങള്‍ എന്നിവയെല്ലാം ലഹരിയുടെ കരിനിഴല്‍ പടര്‍ത്തുന്ന അരക്ഷിതാവസ്ഥയുടെ ഭീഷണിയിലാണ്. മനുഷ്യന്റെ നന്മകളെ കരിച്ചുകളയുകയും തിന്മകളെ വേവിച്ചെടുക്കുകയും ചെയ്യുന്ന അഗ്‌നിസ്ഫുലിംഗങ്ങളായി ലഹരി ഉയര്‍ന്നുവരികയാണ്. അതു സൃഷ്ടിക്കുന്ന സാമൂഹ്യ തിന്‍മയുടെ ആഴം ചെറുതല്ല.
ഒരു സംഭവം പറയാം, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു പത്തുവയസുകാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപിക അവന്റെ ശരീരം പരിശോധിച്ചതേയുള്ളൂ, പന്ത്രണ്ടോളം ചെറു പാക്കറ്റുകള്‍ അവന്റെ ശരീരത്തില്‍ പലയിടങ്ങളിലായി ഒളിപ്പിച്ചു വച്ചിരിക്കുന്നു. ചോദ്യം ചെയ്തപ്പോള്‍ വളരെ നിസ്സംഗനായി അവന്‍ മറുപടി പറഞ്ഞു 'വീട്ടിനടുത്തുള്ള ഒരു ചേട്ടന് ഏല്‍പ്പിക്കാന്‍ തന്നതാ, ഒരു പാക്കറ്റിന് 20 രുപ വച്ച് എനിക്കു പ്രതിഫലം കിട്ടും.' കഴിഞ്ഞ ആറു മാസക്കാലമായി ഈ ബാലന്‍ ലഹരിയുടെ വാഹകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതു വഴി ലഭിക്കുന്ന പ്രതിഫലമാവട്ടെ ചങ്ങാതിമാര്‍ക്കൊപ്പം തിന്നും രസിച്ചും കളയും. ഒരു ക്രിമിനലിന്റെ തുടക്കം അവന്‍ അറിയാതെ ആരംഭിക്കുകയാണ്. ഉപയോഗിക്കുന്നവരേക്കാള്‍ ഭികരമായ രീതിയില്‍ വാഹകരുടെ പെരുപ്പവും നമ്മെ ആകുലപ്പെടുത്തുകയാണ്. എളുപ്പം പണമുണ്ടാക്കി അലസമായി അടിച്ചുപൊളിക്കാനുള്ള ആര്‍ത്തിതന്നെയാണ് പുതുതലമുറയെ ഇങ്ങനെ വഴിതിരിച്ചു വിടുന്നത്.


കുടിക്കുകയും ശരീരത്തില്‍ ഇന്‍ജക്റ്റ് ചെയ്യുകയും ചെയ്യുന്ന വസ്തുക്കളില്‍ നിന്നു തുടങ്ങി മണപ്പിക്കുകയും വായില്‍ തിരുകിവയ്ക്കുകയും ചെയ്യുന്ന വിവിധ രൂപങ്ങള്‍ വരെ ലഹരി നല്‍കുന്ന ഉപാധികളായി ഇന്നു വിപണികളിലുണ്ട്. പലതരത്തിലുള്ള മിഠായികളും പാനീയങ്ങളും ആകര്‍ഷകമായ രൂപത്തില്‍ തന്നെ വിപണിയില്‍ ഇടംപിടിക്കുന്നു. വിദ്യാലയ പരിസരങ്ങളില്‍ ഇത്തരം വിപണനങ്ങള്‍ നടത്തുന്ന വിവിധ റാക്കറ്റുകള്‍ ഇന്നും പ്രവര്‍ത്തിച്ചുവരുന്നു. പലരും കൗമാര വളര്‍ച്ചയുടെ അമിതാവേശത്തില്‍ തുടങ്ങി പിന്നീടതിന്റെ ലഹരിയില്‍ അടിമപ്പെടുകയാണ് ചെയ്യുന്നത്. ഫെവിക്കോള്‍, വൈറ്റ്‌നര്‍ തുടങ്ങിയവയില്‍ പോലും ലഹരി കണ്ടെത്തുന്ന ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഇന്ന് ആര്‍ക്കും പിടികൊടുക്കാത്ത വിധം ലഹരിയെ വാരിപ്പുണരുകയാണ്.
യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകലുന്ന ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് ഇതിന്റെ മുഖ്യ കാരണമെന്നു പറയാം. ലക്ഷ്യബോധമില്ലാത്ത ഒരു തലമുറ നൈമിഷിക സുഖങ്ങള്‍ മാത്രം തേടിപ്പോവുക സ്വാഭാവികമാണ്. ശിഥിലമായ കുടുംബ ബന്ധങ്ങളും അച്ചടക്കമില്ലാത്ത സാമൂഹ്യ സാഹചര്യങ്ങളും ഇതിന് മേച്ചില്‍പ്പുറങ്ങള്‍ ഒരുക്കുകയാണ്.


സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന സൗകര്യങ്ങളും അവിശുദ്ധ കൂട്ടുകെട്ടുകളും ലഹരിയുടെ പ്രചാരണത്തിന് ഏറ്റവും മികച്ച വഴികള്‍ തുറക്കുകയാണ്. ബന്ധങ്ങളെ തിരിച്ചറിയാനാവാത്ത വിധത്തില്‍ ജീവിത ശൈലിയില്‍ അഴിച്ചുപണികള്‍ ഉണ്ടായപ്പോള്‍ ആര്‍ക്കും ആരോടും ഉത്തരവാദിത്തമില്ലാതെ വന്നു. അതു ലഹരിപോലുള്ള അരാജകത്വത്തിനു മികച്ച പരിസരമൊരുക്കുകയും ചെയ്തു.
ചിന്താപരമായ തളര്‍ച്ച, ബുദ്ധിപരമായ മരവിപ്പ്, വൈകാരികമായ നിസ്സംഗത ഇതിലൂടെ കടന്നുപോകുന്ന ഒരു സമൂഹം മര്യാദകളെ മറക്കുമെന്നുറപ്പാണ്. ലഹരി ഏറ്റവുമധികം ബാധിക്കുന്നത് തലച്ചോറിനെ തന്നെയാണ്. അതു ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങളുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നു. ദേഷ്യം, സങ്കടം, അകാരണ ഭയം, ഉള്‍വലിയല്‍ തുടങ്ങിയ പ്രതിലോമ സ്വഭാവ രീതികളിലേക്ക് അത് ഉപഭോക്താവിനെ എളുപ്പം നയിക്കുന്നു.


മാനസിക പിരിമുറുക്കവും ചിന്താപരമായ പതനവും അതിജീവിക്കാന്‍ അയാള്‍ വീണ്ടും വീണ്ടും അതിനെ ഉപയോഗിക്കുന്നു. ഇതു ശരീരത്തിന്റെ ആന്തരിക ഘടനയെ തകര്‍ക്കുന്നു. പൂര്‍ണ ആരോഗ്യവാനായ ഒരു മനുഷ്യന്‍ പൊടുന്നനെ അവശനായിതീരുന്നു. ഉറക്കം നഷ്ടപ്പെടുക, ഭക്ഷണം ഒഴിവാക്കുക, ബന്ധങ്ങളില്‍ നിന്ന് അകലുക തുടങ്ങിയ പരിതാപകരമായ ജിവിതാവസ്ഥകളിലേക്ക് അയാള്‍ തകര്‍ന്നു വിഴുന്നു. എളുപ്പം തിരിച്ചുവരാന്‍ സാധ്യമല്ലാത്ത ഒരു ദുരവസ്ഥയുടെ ജീവിതക്കയത്തിലേക്ക് അയാള്‍ എടുത്തെറിയപ്പെടുന്നു.
വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ബഹളങ്ങള്‍, പ്രബുദ്ധതയുടെ അടയാളമായി വ്യാഖ്യാനിച്ചു മുന്നോട്ടുപോകുന്ന ഒരു സമൂഹത്തില്‍ ഏറ്റവുമധികം ശ്രദ്ധ പതിയേണ്ട ഒരു മേഖലയായി ലഹരി മാറിക്കഴിഞ്ഞിട്ടുണ്ട്. മുന്നില്‍ കാണുന്ന കടുത്ത കാഴ്ചകളെ അവഗണിച്ച് നിറം പിടിപ്പിച്ച സ്വപ്നങ്ങളുടെ തറക്കല്ലിടലുകള്‍ നടത്താന്‍ മുതിരുന്നത്, അപകടാവസ്ഥയുടെ ആഴം കൂട്ടുമെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. പ്രഭാഷണങ്ങള്‍ കൊണ്ടും പ്രഖ്യാപനങ്ങള്‍ കൊണ്ടും മാത്രം പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളും നമുക്കുണ്ടെന്ന തിരിച്ചറിവിന് എന്നോ സമയമായികഴിഞ്ഞിട്ടുണ്ട്.


എസ്.കെ.എസ്.എസ്.എഫ് സംഘടനാ മേഖലയില്‍ പുതിയ പ്രതീക്ഷയായ ഫോര്‍വേഡ് ഫൗണ്ടേഷന്‍ ഈ ഘട്ടത്തിലാണ് പുതിയ ആലോചനയുമായി മുന്നോട്ടുവരുന്നത്. സാമൂഹ്യ സുസ്ഥിരതയ്ക്കു വേണ്ടിയുള്ള ഏറ്റവും മികച്ച ഇടപെടലായി 'വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊലൂഷ്യന്‍സ് ആന്‍ഡ് റീഹാബ്‌ലിറ്റേഷന്‍' പദ്ധതികളാരംഭിച്ചു കഴിഞ്ഞു. കുറ്റിപ്പുറത്ത് ആരംഭിച്ച ഈ സ്ഥാപനം മാനസികാരോഗ്യ രംഗത്ത് പൊതുവായും ലഹരി ഡീഅഡിക്ഷന്‍ മേഖലയില്‍ പ്രത്യേകിച്ചും മികവുറ്റ പ്രവര്‍ത്തനങ്ങളുമായി ഉയര്‍ന്നു വരികയാണ്.


ലഹരിക്ക് അടിമയായ ഒരാളെ വിവിധ തരത്തിലുള്ള ചികിത്സാരീതികളിലൂടെ സംരക്ഷിക്കേണ്ടതുണ്ട്. കൗണ്‍സലിങ്, തെറാപ്പികള്‍, പ്രാര്‍ഥനകള്‍, മാനസികോല്ലാസ പ്രവര്‍ത്തനങ്ങള്‍, സ്‌പോര്‍ട്‌സ്, ശരിയായ ഭക്ഷണക്രമം എന്നിവയ്ക്കു പുറമെ മരുന്നും നല്‍കേണ്ടിവരും.
ചിലരെ കിടത്തി ചികിത്സിച്ചാല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. മനഃശാസ്ത്ര, മാനസികാരോഗ്യ, സാമൂഹ്യ മേഖലകളിലെ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വേണം ഇതു സാധിക്കാന്‍. ഇപ്പോള്‍ ആരംഭിച്ച സ്ഥാപനത്തിനകത്തു തന്നെ ഇവയെല്ലാം സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സൈക്കോളജി, സൈക്യാട്രി, നഴ്‌സിങ്, സോഷ്യോളജി മേഖലകളിലെ വിദഗ്ധരെ ഇതിനായി നിയമിച്ചുകഴിഞ്ഞു.


ലഹരിവിമോചന ചികിത്സയ്ക്കു പുറമെ ഫാമിലി കൗണ്‍സലിങ്, പരിശോധനയും പരിശീലനവും, വിവിധ പഠന പ്രശ്‌നങ്ങള്‍ക്കുള്ള പരിശോധനകള്‍, മനഃശാസ്ത്ര കൗണ്‍സലിങ്, വിവിധ പരിശീലന ക്യാംപുകള്‍, സൈക്കോമെട്രിക് ഉപാധികളോടെയുള്ള പരിശോധനകള്‍ ഇവയെല്ലാം വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചുകഴിഞ്ഞു. പ്രഗത്ഭ ഫാക്കല്‍റ്റികള്‍ നേതൃത്വം നല്‍കുന്ന 'ലേണിങ് ഡിസബ്‌ലിറ്റി വര്‍ക്ക്‌ഷോപ്പ്' ജൂണ്‍ ഒന്‍പതിനു സ്ഥാപനത്തില്‍ നടക്കുകയാണ്. മനഃശാസ്ത്ര മേഖലയിലെ അംഗീകാരമുള്ള വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കാനുള്ള ആലോചനകളും നടക്കുന്നു. രോഗികളെ താമസിപ്പിച്ചുള്ള ലഹരി വിമുക്തി ചികിത്സ, വസ്‌വാസിനു മാത്രമായുള്ള ക്ലിനിക്, സ്റ്റുഡന്‍സ് ഇന്റേണ്‍ഷിപ്പ്, കൗമാര വിദ്യാഭ്യാസ പദ്ധതി, നിര്‍ധനരായ രോഗികള്‍ക്കുള്ള സൗജന്യ ചികിത്സ, പഠന വൈകല്യങ്ങള്‍ക്കു മാത്രമായുള്ള ക്ലിനിക് തുടങ്ങിയ കാര്യങ്ങളും വെല്‍നസ് ആസൂത്രണം ചെയ്യുന്നു.


വളരെ കാലികവും കാര്യക്ഷമവുമായ ഒരു ബദല്‍ ഇടപെടലായി ഈ സംരംഭം വളര്‍ന്നുവരേണ്ടതുണ്ട്. വെല്‍നസ് പേരുകൊണ്ട് അര്‍ഥമാക്കുന്നതുപോലെ സ്വസ്ഥതയുടെ അടയാളങ്ങളെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. അത് വ്യക്തിയുടെ മനഃസമാധാനത്തിലും ശുദ്ധീകരണത്തിലും ആരംഭിച്ച് സാമൂഹ്യ സുരക്ഷയുടെ ഉന്നതമായ മുദ്രകളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. സാമൂഹ്യതിന്മകള്‍ എല്ലാ സീമകളും അതിലംഘിച്ച് അക്രമോത്സുകമായി മുന്നോട്ട് ഗമിക്കുമ്പോള്‍ ക്രിയാത്മക രീതിയിലുള്ള ഇടപെടലിന്റെ ചെറുതിരുത്തെങ്കിലും ഒരു മാതൃകയായി നമ്മുടെ മുമ്പില്‍ ഉണ്ടായി വരണം. സമൂഹം ആവിശ്യപ്പെടുന്നിടത്തോളം അതു നിലനില്‍ക്കുകയും വേണം. വെല്‍നസ് ഒരു തുടക്കം മാത്രമായി ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. അതിന്റെ വിപുലമായ സാധ്യതകള്‍ പെരുകി വരുന്നുമുണ്ട്.

( കുറ്റിപ്പുറം വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊല്യൂഷന്‍സ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഡയരക്ടറാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago