HOME
DETAILS
MAL
പശ്ചിമേഷ്യന്‍ സമാധാനം ഏതു ശ്രമങ്ങള്‍ക്കും സഊദി പിന്തുണയെന്ന് സല്മാന് രാജാവ്
backup
September 25 2020 | 03:09 AM
ജിദ്ദ: പശ്ചിമേഷ്യന്‍ സമാധാനത്തിന് നടത്തുന്ന ഏതു ശ്രമങ്ങളെയും സഊദി പിന്തുണക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ്. ന്യൂയോര്‍ക്കില്‍ ചേര്‍ന്ന, 75-ാമത് യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു രാജാവ്.
1981 മുതല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാന പദ്ധതികള്‍ സഊദി മുന്നോട്ടുവച്ചിട്ടുണ്ട്. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ അടക്കം ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിലയില്‍ അറബ്, ഇസ്റാഈല്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്ന അടിസ്ഥാന തത്വങ്ങള്‍ അറബ് സമാധാന പദ്ധതിയില്‍ അടങ്ങിയിട്ടുണ്ട്. മധ്യപൗരസ്ത്യദേശത്ത് സമാധാനമുണ്ടാക്കാന്‍ നിലവില്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സഊദി അറേബ്യ പിന്തുണക്കുന്നതായും സല്മാന് രാജാവ് പറഞ്ഞു.
തങ്ങളുടെ ചട്ടുകങ്ങളെ ഉപയോഗിച്ച് സഊദി അറേബ്യക്കെതിരേ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ ഇറാന് തുടരുകയാണ്. 300 ലേറെ ബാലിസ്റ്റിക് മിസൈലുകളും 400 ലേറെ ഡ്രോണുകളും ഉപയോഗിച്ച് സഊദി അറേബ്യക്കു നേരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭീകരത സ്പോണ്സര് ചെയ്യുന്നതില്‍ നിന്നും ഇറാനെ തടയുന്ന ശക്തമായ അന്താരാഷ്ട്ര നിലപാടും ആവശ്യമാണ്. ഹൂത്തി അട്ടിമറിയിലൂടെ ഇറാന് നടത്തിയ ഇടപെടല്‍ യെമനില്‍ രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക പ്രതിസന്ധിയിലേക്ക് നയിച്ചു.
കൊറോണ മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ ആരോഗ്യ, സാമ്പത്തിക, മാനുഷിക മേഖലകളെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. മനുഷ്യരാശി നേരിടുന്ന ഈ പൊതുവെല്ലുവിളി നേരിടുന്നതിന് എല്ലാവരും കൈകോര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും രാജാവ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."