ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ബിന്ദുവിന് 'പ്രതീക്ഷ'യുടെ കൈത്താങ്ങ്
മുക്കം: ഇല്ലായ്മയുടെ വറുതിയില്‍ നട്ടം തിരിയുമ്പോഴും പ്രളയ ദുരിതത്തില്‍ വീടും വീട്ടുകാരും നഷ്ടപ്പെട്ട സഹജീവികളെ സഹായിക്കാന്‍ കാരുണ്യ ഹസ്തവുമായി മാമ്പറ്റ പ്രതീക്ഷ സ്പെഷല്‍ സ്കൂളും.
ഉരുള്‍പൊട്ടലില്‍ അന്തിയുറങ്ങിയ കൂരക്കൊപ്പം ഭര്‍ത്താവും മകനും നഷ്ടപ്പെട്ട കൂടരഞ്ഞി പഞ്ചായത്തിലെ കല്‍പ്പിനി തയ്യില്‍തൊടി ബിന്ദുവിനും രണ്ടു പെണ്മക്കള്ക്കും ദീര്‍ഘകാല കൈത്താങ്ങാവുകയാണ് പ്രതീക്ഷ സ്പെഷല്‍ സ്കൂള്‍ ഭാരവാഹികള്‍.
എല്ലാം നഷ്ടപ്പെട്ട് ദുരന്തത്തിന്റെ ഭീതിയില്‍ കഴിയുന്ന കുട്ടികളുടെ തുടര്‍പഠനത്തിന് ആവശ്യമായ സഹായമായി പ്രതിമാസം 5,000 രൂപ വീതം നല്‍കാനാണ് 'പ്രതീക്ഷ'യുടെ തീരുമാനം. കുട്ടികള്‍ പഠിക്കുന്ന കുടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ സ്കൂളില്‍വച്ച് ആദ്യ ഗഡുവായ തുക കൈമാറി. ചടങ്ങില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, സ്കൂള്‍ മാനേജര്‍ ഫാ. റോയ് തേക്കുംകാട്ടില്‍, പ്രധാനാധ്യാപകന് ബാബു ജോസഫ്, യു. രാമചന്ദ്രന്, പ്രതീക്ഷ സ്പെഷല്‍ സ്കൂള്‍ ഭാരവാഹികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."