HOME
DETAILS

ബാലഭാസ്‌കറിന്റെ മരണം: അപകടം നടന്നിട്ട് ഇന്നേക്ക് രണ്ടാണ്ട്, മാനേജറും ഡ്രൈവറും നുണപരിശോധനയ്ക്ക് ഹാജരായി

  
backup
September 25 2020 | 05:09 AM

balabaskar-death-case-in-progress-latest-news

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നിട്ട് ഇന്നേക്ക് രണ്ടാണ്ട്. കേസില്‍ നുണപരിശോധനയ്ക്കായി ഡ്രൈവറും മനേജറും സി.ബി.ഐക്ക് മുന്നില്‍ ഹാജരായി. അപകടമുണ്ടായ ഇന്നോവ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍, ബാലഭാസ്‌കറിന്റെ മുന്‍ മാനജേര്‍ പ്രകാശന്‍ തമ്പി എന്നിവരാണ് ഹാജരായത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സംശയം ഉളവാക്കുന്ന പല മൊഴികളിലും വ്യക്തവരുത്തുന്നതിനായാണ് സിബിഐ നുണപരിശോധന നടത്തുന്നത്. ചെന്നൈയിലെയും ബംഗളൂരുവിലെയും പ്രത്യേക സംഘമെത്തിയാണ് നുണ പരിശോധന നടത്തുന്നത്.

2018 സെപ്റ്റംബര്‍ 25നാണ് തൃശ്ശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഗീതജ്ഞന്‍ ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടുന്നത്. പുലര്‍ച്ചെ 3.45 ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം. മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയില്‍ ബാലഭാസ്‌കറിനെയും ലക്ഷ്മിയെയും ആശുപത്രിയിലേക്ക് മാറ്റി.

മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ തുടര്‍ന്ന ബാലഭാസ്‌കര്‍ ഏഴ് ദിവസത്തിന് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മാസങ്ങള്‍ക്ക് ശേഷം ബാലഭാസ്‌കറിന്റെ ട്രൂപ്പംഗങ്ങള്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെയാണ് മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം പരാതിപ്പെടുന്നത്. ട്രൂപ്പംഗങ്ങളായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും ബാലഭാസ്‌കറുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നു.അപകടം കൊലപാതകം എന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

സ്വാഭാവിക അപകട മരണമെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ കുടുംബം തള്ളിയതോടെ സിബിഐ അന്വേഷണത്തിന് വഴിയൊരുങ്ങി. സിബിഐ അന്വേഷണം തുടങ്ങി രണ്ടു മാസം പിന്നിടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  15 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  23 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  37 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago