മന്ത്രി ജലീലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി
വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന് നടക്കാവിലിനെ സംരക്ഷിക്കുന്ന മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.വൈ.എഫ് കെ.ടി ജലീലിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.
കാവുംമ്പുറത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് മീമ്പാറയിലുള്ള മന്ത്രിയുടെ വസതിക്കു സമീപം പൊലിസ് തടഞ്ഞു. കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാന്യതയുടെ ചെറിയ അംശം ബാക്കിയുണ്ടെങ്കില്‍ മന്ത്രി രാജിവയ്ക്കണമെന്നും സ്വതന്ത്രമായ അന്വേഷണത്തിന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്ന് ഷാജി പറഞ്ഞു.
യു.ഡി.വൈ.എഫ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് യാസര്‍ പൊട്ടച്ചോല അധ്യക്ഷനായി. എം.എല്‍.എമാരായ ആബിദ് ഹുസൈന് തങ്ങള്‍, വി.ടി ബല്‍റാം, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, കെ.എം അബ്ദുല്‍ ഗഫൂര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇഫ്തിഖാറുദ്ദീന്, വി.ടി സുബൈര്‍ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."