HOME
DETAILS
MAL
ഒക്ടോബർ ഒന്ന് മുതൽ ഒമാനിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നിർബന്ധം
backup
September 25 2020 | 06:09 AM
മസ്‌കറ്റ്: ഒക്ടോബർ ഒന്ന് മുതൽ ഒമാനിലേക്ക് വരുന്ന എല്ലാ വ്യക്തികളും കോവിഡ് -19 പിസിആർ പരിശോധനയ്ക്ക് വിധേയമാകണം. അതിന്റെ ഫീ ആയി 25 ഒമാനി റിയാൽ നൽകണമെന്നും അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (സിഎഎ) അറിയിച്ചു.എയർക്രാഫ്റ്റ് ക്രൂവിനെയും 15 വയസും അതിൽ താഴെയുള്ള കുട്ടികളെയും പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടുത്ത മാസം മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിദേശ കാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമില്ല.
ഒന്ന് മുതൽ ഏഴ് ദിവസം വരെ ഒമാനിലേക്ക് എത്തുന്ന എല്ലാവരും തറാസുദ് പ്ലസ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. അതേസമയം എട്ട് ദിവസമോ അതിൽ കൂടുതലോ കാലത്തേക്ക് ഒമാനിലെത്തുന്നവർ തറാസുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിക്കുകയും 14 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം.
രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ഒരു മാസത്തെ കോവിഡ് ചികിത്സ കവറേജ് ഉള്ള ഇൻഷുറൻസ് ഉണ്ടായിരിക്കണം. യാത്രക്കാർക്ക് ഒരു ഹാൻഡ് ബാഗും ഡ്യൂട്ടി ഫ്രീയിൽ നിന്നുള്ള ഒരു ബാഗും മാത്രമാണ് അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."