99 കുടുംബങ്ങള്‍ക്ക് 'സ്‌നേഹപൂര്‍വം കോഴിക്കോടി'ന്റെ സ്‌നേഹത്തലോടല്‍
കോഴിക്കോട്: കല്ലുത്താന്‍കടവിലെ പ്രളയബാധിതരായ 99 കുടുംബങ്ങള്‍ക്ക് സ്‌നേഹപൂര്‍വം കോഴിക്കോടിന്റെ സഹായം. കസബ വില്ലേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് സഹായം കൈമാറി. കിടക്ക, പാത്രങ്ങള്‍, കസേര, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങി 10,000 രൂപയുടെ സഹായമാണ് ഓരോ കുടുംബത്തിനും നല്‍കിയത്.
ഹൈലൈറ്റ് റസിഡന്‍സി അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍, വെല്‍ഫെയര്‍ പാര്‍ട്ടി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കാസിനോ ജൂനിയേഴ്‌സ് ഓമശ്ശേരി, മെഡിക്കല്‍ കോളജ് 1984 ബി.ഡി.എസ്, എം.ബി.ബി.എസ് ബാച്ച് ഉള്‍പ്പെടെ ഉള്ളവരാണ് സഹായം കൈമാറിയത്.
കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി.വി ലളിതപ്രഭ അധ്യക്ഷയായി. വില്ലേജ് ഓഫിസര്‍ കെ. ബീന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി, ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. പ്രകാശ്, തഹസില്‍ദാര്‍ കെ.ടി സുബ്രഹ്മണ്യന്‍, ശുചിത്വ സാക്ഷരത ജില്ലാ കോഡിനേറ്റര്‍ യു.പി ഏകനാഥന്‍, ഇ.എം.സി ജില്ലാ കോഡിനേറ്റര്‍ ഡോ. എന്‍. സിജേഷ്, ഗ്രീന്‍ എന്‍വിനോണ്‍ ഡയറക്ടര്‍ പ്രമോദ് മണ്ണടത്ത്, കണ്‍സിലര്‍ ആര്‍.വി ആയിഷാബി പങ്കെടുത്തു.
അതേസമയം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെയും തുക കൈമാറി.
തലശ്ശേരി ബ്രണ്ണന്‍ കോളജിലെ കോഴിക്കോട് കോര്‍പറേഷന്‍ മേഖലയിലെ പൂര്‍വവിദ്യാര്‍ഥികളുടെ സംഘടനയായ ബ്രണ്ണൈന്റ്‌സ് കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഒരുലക്ഷം രൂപ നല്‍കി. പ്രസിഡന്റ് പ്രൊഫ. പി. പത്മനാഭന്‍, വൈസ് പ്രസിഡന്റുമാരായ കെ.പി കുഞ്ഞിമൂസ, പ്രൊഫ. കെ. ശ്രീധരന്‍, സെക്രട്ടറി എം.കെ ശശീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി പി. ഭാസ്‌കരന്‍, ട്രഷറര്‍ പ്രൊഫ. മുഹമ്മദ്, സി.കെ ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തുക ജില്ലാ കലക്ടര്‍ യു.വി ജോസിനു കൈമാറിയത്.
അത്തോളി ഗവ. ഹൈസ്‌കൂളിലെ 1986 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'നൊസ്റ്റാള്‍ജിയ 86' സ്വരൂപിച്ച 25,000 രൂപ പി.കെ അബ്ദുല്‍ കരീം, എന്‍. അനില്‍ കുമാര്‍, രജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് കൈമാറി. ബാലുശ്ശേരി കാരക്കുന്നത്ത് അല്‍ ഫിത്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂളിലെ കുട്ടികള്‍ ശേഖരിച്ച 15,000 രൂപ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."