അധ്യാപക പരിശീലന നഗരിയില്‍ മാമ്പഴോത്സവം
ചെറുവത്തൂര്‍: മധുരം കിനിയുന്ന നാട്ടുമാമ്പഴക്കാലം തിരികെയെത്തിച്ച് അധ്യാപക കൂട്ടായ്മ. ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളില്‍ നടക്കുന്ന അധ്യാപക പരിശീലന നഗരിയിലാണ് അന്യമാകുന്ന നാട്ടുമാമ്പഴങ്ങളുടെ പ്രദര്‍ശനം ഒരുക്കിയത്. കടുക്കാച്ചി, പുളിയന്‍, ചക്കര മാങ്ങ, പച്ച മധുരന്‍, ചേരിയന്‍ മാങ്ങ, തത്തക്കൊക്കന്‍, ഊമ്പികുടിയന്‍, കുഞ്ഞിമംഗലം മാങ്ങ, കര്‍പ്പൂര മാങ്ങ, കപ്പമാങ്ങ, ഗോമാങ്ങ തുടങ്ങിയ അന്‍പത് ഇനങ്ങളിലായി 750 മാങ്ങകളാണ് അധ്യാപകര്‍ ശേഖരിച്ചെത്തിച്ചത്. ചെറുവത്തൂര്‍ ഉപജില്ലയിലെ നൂറ്റമ്പതോളം എല്‍.പി വിഭാഗം അധ്യാപകരുടെ കൂട്ടായ്മയിലാണ് 'മാഞ്ചോട്ടില്‍ മാമ്പഴ മധുരം' പരിപാടി സംഘടിപ്പിച്ചത്. ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളിനു മുന്‍പിലെ ഗോമാവിന്‍ ചുവട്ടിലായിരുന്നു മാമ്പഴമേള. മാമ്പഴങ്ങളുടെ നാടന്‍ പേരുകളും സവിശേഷതകളും മാമ്പഴങ്ങള്‍ കൊണ്ടുവന്ന അധ്യാപകര്‍ തന്നെ വിശദീകരിച്ചു. പരിശീലന ഭാഗമായി ഇന്നു നടക്കുന്ന സ്‌നേഹസദ്യയില്‍ മാമ്പഴ വിഭവങ്ങള്‍ വിളമ്പും. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി.എം സദാനന്ദന്‍ മാമ്പഴ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബി.പി.ഒ കെ. നാരായണന്‍ അധ്യക്ഷനായി. കെ.എം അനില്‍കുമാര്‍, ടി. നാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."