HOME
DETAILS

ജാഗ്രത കൈവിടാതെ ആരോഗ്യവകുപ്പ്; ജില്ലയില്‍ എലിപ്പനി സ്ഥിരീകരിച്ചത് 105 പേര്‍ക്ക് 223 പേര്‍ ചികിത്സയില്‍

  
backup
September 05 2018 | 06:09 AM

%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%95%e0%b5%88%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b5%e0%b4%95

കോഴിക്കോട്: നിപായും പ്രളയവും വിതച്ച ദുരന്തത്തില്‍ നിന്ന് കരകയറുന്നതിനിടെ വന്ന എലിപ്പനിയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ്. ജില്ലയെ തുടര്‍ച്ചയായി പന്തുടരുന്ന ദുരിതം കുറച്ചൊന്നുമല്ല ജനത്തെ ബാധിക്കുന്നത്. നിപയെയും പ്രളയത്തെയും അതിജയിച്ച് എലിപ്പനിയെയും അതിജയിക്കാനുള്ള അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്.
എലിപ്പനി ബാധിച്ച് അഞ്ചുദിവസത്തിനിടെ ജില്ലയില്‍ മാത്രം മരിച്ചവരുടെ എണ്ണം 19 ആയി. ജില്ലയ്ക്കകത്തുനിന്നും സമീപജില്ലകളില്‍ നിന്നും നിരവധി പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. എലിപ്പനി പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ തീവ്രമായ പ്രതിരോധ പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ വിതരണം കൂടുതല്‍ വ്യാപിപ്പിക്കാനാണു തീരുമാനം. പ്രതിരോധ മരുന്ന് കഴിക്കാത്തത് രോഗം വ്യാപിക്കാന്‍ കാരണമായെന്ന് വിദഗ്ധര്‍ പറയുന്നു. പലരും സ്വയം ചികിത്സിച്ചതും മരണത്തിന്റെ തോതു ഗണ്യമായി വര്‍ധിക്കാന്‍ കാരണമായി.
അതേസമയം ജില്ലയില്‍ ഇന്നു ഒരാള്‍ക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ പരിധിയിലെ നാലുകുടിപ്പറമ്പിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ സ്ഥിരീകരിച്ച കേസുകള്‍ 105 ആയി. വെള്ളിപറമ്പ് (2), പൂവാട്ട്പറമ്പ് (2), വടകര, ചേവരമ്പലം, നല്ലളം, പുതുപ്പണം (2), മേരിക്കുന്ന്, വെങ്ങളം, പുതിയറ, മാവൂര്‍, പെരിങ്ങളം, എന്നിവിടങ്ങളായി 14 സംശയാസ്പദമായ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംശയാസ്പദമായ കേസുകളുടെ എണ്ണം 223 ആയി.
എലിപ്പനിക്കു പുറമെ മറ്റു പകര്‍ച്ചവ്യാധികളായ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ എന്നിവയും പകരാനുള്ള സാഹചര്യം നിലവിലുണ്ട്.


പിടിച്ചുകെട്ടാം നമുക്ക് ഒരുമയോടെ


കോഴിക്കോട്: പകര്‍ച്ചവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ നടപടികളുമായി ആരോഗ്യവകുപ്പ്.
നിലവില്‍ കാക്കൂര്‍, ചെറുവണ്ണൂര്‍, ബേപ്പൂര്‍, ചക്കിട്ടപാറ, ചൂലൂര്‍, കക്കോടി, കുണ്ടുതോട്, കുന്ദമംഗലം, മൂഴിക്കല്‍, പെരുവയല്‍, പുതുപ്പാടി, തണ്ണീര്‍പന്തല്‍, വാണിമേല്‍, മരുതോങ്കര, വേളം, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളില്‍ താല്‍ക്കാലിക ആശുപത്രികള്‍ ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ 82 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും സേവനം ലഭ്യമാണ്.
എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലൂടെയും പ്രതിരോധ മരുന്ന് വിതരണവും ഉണ്ട്. ജനങ്ങളുടെ സംശയനിവാരണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ജില്ലാ മെഡിക്കല്‍ ഓഫിസില്‍ തുറന്നിട്ടുമുണ്ട്. ഭീതിയെ ഒഴിവാക്കി രോഗത്തെ പ്രതിരോധിക്കാനാണ് നാമിപ്പോള്‍ ശ്രദ്ധിക്കേണ്ടത്.
എലികള്‍ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക. കൂട്ടായ പരിശ്രമത്തിലൂടെ എലിപ്പനിയെയും നമുക്ക് പിടിച്ചുകെട്ടാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago