HOME
DETAILS
MAL
ഏഴാം തവണയും നൂറുമേനി തിളക്കവുമായി കോട്ടപ്പുറം സി.എച്ച് സ്മാരക സ്‌കൂള്‍
backup
May 05 2017 | 22:05 PM
നീലേശ്വരം: നിരവധി വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം കൈവരിക്കുന്ന കോട്ടപ്പുറം സി.എച്ച് സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഈ വര്‍ഷവും നിരാശപ്പെടുത്തിയില്ല.
പരീക്ഷക്കിരുത്തിയ 45 കുട്ടികളെയും വിജയിപ്പിച്ചു തുടര്‍ച്ചയായി ഏഴാം തവണയും നൂറുമേനി വിജയമെന്ന നേട്ടവുമായി ജില്ലയില്‍ തിളക്കമേറ്റു നിന്നു.
നീലേശ്വരം നഗരസഭയിലെ ഏക സര്‍ക്കാര്‍ ഹൈസ്‌കൂളായ ഈ വിദ്യാലയത്തിന് അഭിമാനിക്കാന്‍ വകയായി മുഴുവന്‍ എ പ്ലസും നേടിയ മൂന്നു കുട്ടികളുണ്ട്.
ഒന്‍പത് എ പ്ലസ് നേടിയ രണ്ട് കുട്ടികളും എട്ട് എ പ്ലസ് നേടിയ മൂന്ന് കുട്ടികളും ഏഴ് എ പ്ലസ് നേടിയ അഞ്ചു കുട്ടികളും വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.
ചിട്ടയായ പഠന ക്രമവും സദാ കര്‍മോത്സുകരായിരിക്കുന്ന സ്‌കൂള്‍ അധ്യാപകരും പി.ടി.എയുമാണ് ഈ വിജയത്തിനു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."