ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് കത്തിച്ചു; മാപ്പു പറഞ്ഞ് കിം ജോങ് ഉന്‍; അപൂര്‍വ നടപടി
സോള്‍: സമുദ്രാതിര്‍ത്തി കടന്നതിന്റെ പേരില്‍ ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.
ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണിന് അയച്ച കത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. നടക്കാന്‍ പാടില്ലാത്ത സംഭവമാണുണ്ടായത്. അദ്ദേഹം കൊല്ലപ്പെട്ട സംഭവത്തില്‍ മാപ്പ് പറയുന്നുവെന്ന് കിം വ്യക്തമാക്കിയതായി മൂണിന്റെ ഓഫീസ് വ്യക്തമാക്കി. മൂണിനെയും ദക്ഷിണ കൊറിയന്‍ ജനതയെയും നിരാശപ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്ന് കിം പറഞ്ഞു.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഉത്തര കൊറിയ ഒരു ദക്ഷിണ കൊറിയന്‍ പൗരനെ കൊലപ്പെടുത്തുന്നത്. മണിക്കൂറുകളോളം കടലില്‍ വെച്ച് ഉദ്യോഗസ്ഥനെ ചോദ്യംചെയ്ത ശേഷമാണ് വെടിവെച്ചുകൊലപ്പെടുത്തിയതെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നത്. ശേഷം മൃതദേഹം എണ്ണ ഒഴിച്ച് കത്തിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉത്തരകൊറിയ മൃതദേഹങ്ങള്‍ കത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."