എസ്.എസ്.എല്‍.സി പരീക്ഷാഫലം വിജയം @ 94.77 %
കാസര്‍കോട്: 2016-17 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 94.77 ശതമാനം വിജയം. പരീക്ഷയെഴുതിയ 19811 വിദ്യാര്‍ഥികളില്‍ 18774 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടി. ഫലത്തില്‍ സംസ്ഥാനത്ത് 12ാം സ്ഥാനത്താണ് കാസര്‍കോട് ജില്ല. ഈ വര്‍ഷം മൊത്തം 812 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോള്‍ 49 സ്‌കൂളുകളാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 9907 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8867 പേരുമാണ് ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 583 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി 97.61 ശതമാനം വിജയമാണു കരസ്ഥമാക്കിയത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 229 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി 92.36 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വിജയശതമാനത്തിലും വിജയികളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 19679 കുട്ടികള്‍ വിജയിച്ചപ്പോള്‍ ഈ വര്‍ഷം അത് 18774 ആയി കുറഞ്ഞു. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞതാണു വിജയ ശതമാനത്തില്‍ കാര്യമായ മാറ്റം സംഭവിക്കാതിരുന്നത്. 100 ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം 48ല്‍ നിന്ന് 49 ആയി വര്‍ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."