HOME
DETAILS
MAL
ആശുപത്രി ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധ മാര്‍ച്ച്; നാലുപേര്‍ അറസ്റ്റില്‍
backup
September 05 2018 | 06:09 AM
പൊന്നാനി: ആശുപത്രി ഉപകരണങ്ങളായ വീല്‍ചെയര്‍ ഉപയോഗിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തിയ നാല് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റഊഫ്, അമീന് അലി കാസിം, അബ്ദുല്‍ മജീദ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതിഷേധ മാര്‍ച്ചില്‍ ആശുപത്രി ഉപകരണങ്ങള്‍ ഉപയോഗിച്ചതിനെതിരേ ഡി.വൈ.എഫ്.ഐ പരാതി നല്‍കിയിരുന്നു. പൊലിസ് മര്‍ദത്തില്‍ പരുക്കേറ്റ ലീഗ് കൗണ്‍സിലര്‍മാരാണ് നഗരസഭാ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ആശുപത്രിയിലെ വീല്‍ചെയറുകള്‍ ഉപയോഗിച്ചത്. നിയമം മൂലം ആശുപത്രി ഉപകരണങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."