സുലൈമാന്‍ സേട്ട് നിലകൊണ്ടത് മതേതര ഇന്ത്യയ്ക്ക് വേണ്ടി; പ്രൊഫ. മുഹമ്മദ് സുലൈമാന്‍
തേഞ്ഞിപ്പലം: മതവിശ്വാസം ഉയര്‍ത്തിപ്പിടിച്ച് മതേതര ഇന്ത്യയ്ക്കായി നിലകൊണ്ട ദേശീയ നേതാവായിരുന്നു ഐ.എന്‍.എല്‍ സ്ഥാപക നേതാവ് സുലൈമാന്‍ സേട്ടെന്ന് ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്‍ഡന്റ് പ്രൊഫ.മുഹമ്മദ് സുലൈമാന്‍. ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറില്‍ സംഘടിപ്പിച്ച സുലൈമാന്‍ സേട്ട് അനുസ്മരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ മൃദു ഹിന്ദുത്വ സമീപനവും കോര്‍പ്പറേറ്റ് അനുകൂല നിലപാടുമാണ് രാജ്യത്ത് വര്‍ഗീയ സംഘടനകള്‍ ശക്തിപ്പെടാന്‍ കാരണമായത്.
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത രാജ്യത്തെ അപകടപ്പെടുത്താതിരിക്കാന്‍ മതേതരപ്രസ്ഥനങ്ങള്‍ ഒന്നിക്കണമെന്നായിരുന്നു സേട്ടിന്റെ എക്കാലത്തേയും നിലപാട്. ഹിന്ദുത്വ രാഷ്ട്രീയം നാടിന്റെ മതേതര ഭരണഘടനെയെ പോലും വെല്ലുവിളിക്കുന്ന ഇക്കാലത്ത് സേട്ടിന്റെ രാഷ്ട്രീയത്തിനും ആദര്‍ശത്തിനും പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ: മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.പി ഇസ്മാഈല്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: എപി അബ്ദുല്‍ വഹാബ് സെക്രട്ടറി എന്‍.കെ അബ്ദുല്‍ അസീസ് , സാലിഹ് മേടപ്പില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."