പൊന്നാനിയുടെ പ്രളയപുസ്തകം ഒരുങ്ങുന്നു
പ്രളയക്കെടുതികള്‍ക്കിടയായവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും (9495324562) വിവരങ്ങളറിയിക്കാം
പൊന്നാനി: പ്രളയത്തിന്റെ അനുഭവസാക്ഷ്യങ്ങള്‍ വരുംതലമുറയുടെ പ്രളയരക്ഷയ്ക്കായി രേഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പൊന്നാനിയില്‍ പ്രളയപുസ്തകം ഒരുങ്ങുന്നു. ഭാരതപ്പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രളയദുരിതങ്ങള്‍ക്കിരയായ പ്രദേശങ്ങള്‍ പൊന്നാനിയും തിരൂര്‍ താലൂക്കിലെ പുറത്തൂര്‍ ചമ്രവട്ടം പ്രദേശങ്ങളുമാണ്.
1924ലെ പ്രളയത്തിന്റെ പ്രധാനരേഖകളൊന്നും അവശേഷിക്കുന്നില്ലെന്നതാണ് പ്രളയപുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രേരണയായത്. പ്രളയക്കെടുതിക്കിരയായവരുടെയും രക്ഷാപ്രവര്‍ത്തകരുടെയും അനുഭവക്കുറിപ്പുകള്‍, പ്രളയരക്ഷാ മാര്‍ഗങ്ങള്‍, പൊന്നാനിയുടെ പ്രളയഭൂപടം, സുരക്ഷിതമായ പ്രളയ പാലായനപാതകള്‍, പ്രളയ പ്രഭവകേന്ദ്രങ്ങളായ നദികള്‍, പ്രളയകാലത്തെ ശാരീരിക-മാനസിക മാറ്റങ്ങള്‍, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പ്രളയപുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. പൊന്നാനി പൗര സമൂഹസഭയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."