വൈദ്യുതീകരിച്ച വീടുകള്‍ക്ക് അര്‍ഹതയില്ലാതെ പ്രതിമാസം നല്‍കുന്നത് 10 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ
തൊടുപുഴ: വൈദ്യുതീകരിച്ചിട്ടും വൈദ്യുതീകരിക്കാത്ത വീടുകളെന്ന പേരില്‍ നിലനില്‍ക്കുന്ന റേഷന്‍ കാര്‍ഡുകള്‍ക്ക് പ്രതിമാസം 10 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ സര്‍ക്കാര്‍ നല്‍കിവരുന്നുണ്ടെന്നും അന്നപൂര്‍ണ, ബി.പി.എല്‍പദ്ധതി പ്രകാരം സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ അരി വാങ്ങുന്നവരില്‍ ഭൂരിപക്ഷവും അനര്‍ഹരാണെന്നും ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുമൂലം അര്‍ഹരായ കുടുംബങ്ങള്‍ക്ക് സൗജന്യ അരി ലഭിക്കുന്നുമില്ല.
ബി.പി.എല്‍ പട്ടികയില്‍ സൗജന്യ അരി വാങ്ങുന്ന 20,80,042 കുടുംബങ്ങളില്‍ എട്ടുലക്ഷം കുടുംബങ്ങളും അനര്‍ഹരാണ്. അര്‍ഹരായ 12 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ സൗജന്യം ലഭിക്കുന്നുമില്ല. വീട് വൈദ്യുതീകരിച്ചതല്ല എന്ന് കാണിച്ച് എന്‍.ഇ കാര്‍ഡുകള്‍ കരസ്ഥമാക്കി മാസം നാലുലിറ്റര്‍ മണ്ണെണ്ണ വീതം വാങ്ങുന്ന 4,82,023 കുടുംബങ്ങളുണ്ട്. അതില്‍ രണ്ടരലക്ഷം വീടുകളും വൈദ്യുതീകരിച്ചവയാണ്. ഇത്തരത്തില്‍ അനര്‍ഹര്‍ക്ക് മണ്ണെണ്ണ നല്‍കേണ്ടിവരുന്നതിന്റെ പേരില്‍ സര്‍ക്കാരിന് പ്രതിമാസം നഷ്ടമാകുന്നത് നാലരകോടി രൂപയാണ്.
മാസം 10 കിലോ അരി സൗജന്യമായി നല്‍കുന്ന അന്നപൂര്‍ ണ പദ്ധതിയില്‍പെട്ട 27,145 വ്യക്തികളില്‍ പകുതിയിലധികം പേരും മരിച്ചു. ഇവരുടെ പേരിലുള്ള അരി അനര്‍ഹര്‍ വാങ്ങുകയാണ്. 15 വര്‍ഷമായി പട്ടിക പുതുക്കാന്‍ നടപടിയില്ലാത്തതുകൊണ്ടാണിത്. ഇപ്പോഴത്തെ ബിപിഎല്‍ പട്ടിക 18 വര്‍ഷം മുമ്പ് തയ്യാറാക്കിയതാണ്. 25 കിലോഗ്രാം അരി 14,76,841 കുടുംബങ്ങള്‍ക്കും 35 കിലോഗ്രാം അരി 5,76,056 കുടുംബങ്ങള്‍ക്കും സൗജന്യമായി നല്‍കുന്നുണ്ട്. അധ്യാപകരെ ഉപയോഗിച്ച് സര്‍വെ നടത്തി പുതുക്കിയ പട്ടിക തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിലവിലുണ്ടെങ്കിലും അതില്‍ ഉള്‍പ്പെട്ട അര്‍ഹതയുള്ള 12 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനില്ല.
ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന് തെളിഞ്ഞ 1.6 കോടി റേഷന്‍ കാര്‍ഡുകള്‍ ഇതരസംസ്ഥാനങ്ങളില്‍ റദ്ദാക്കിയപ്പോള്‍ കേരളത്തില്‍ അര്‍ഹതയുള്ളവരുടെ പട്ടിക തയ്യാറാക്കാനോ വ്യാജകാര്‍ഡുകള്‍ പിടിച്ചെടുക്കാനോ നടപടിയുണ്ടായിട്ടില്ല. ഇടുക്കിയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതീകരിക്കാത്ത വീടുകളും എന്‍ഇ കാര്‍ഡുകളും ഉള്ളതെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്ടെത്തല്‍. 71,241 കാര്‍ഡുകളുള്ളതില്‍ അധികവും അര്‍ഹതയുള്ളതല്ല. രണ്ടാംസ്ഥാനം കൊല്ലത്തിനാണ്. അവിടെ 59,395 കാര്‍ഡുകളുണ്ട്. കുറവ് തൃശൂരിലാണ്് 3,729. മലപ്പുറത്ത് 51,790ഉം പത്തനംതിട്ടയില്‍ 19,089ഉം ഏന്‍ ഇ കാര്‍ഡുകളുണ്ട്. സംസ്ഥാനത്ത് പല ജില്ലകളും സമ്പൂര്‍ണ വൈദ്യുതീകരണം നടന്നവയാണെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നതെന്നും ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."