HOME
DETAILS
MAL
വാന്‍പേഴ്സി ബൂട്ടഴിച്ചു
backup
May 12 2019 | 22:05 PM
ആംസ്റ്റര്‍ഡാം: ഡച്ച് ഫുട്ബോള്‍ ഇതിഹാസം റോബിന് വാന്‍പേഴ്സി പ്രൊഫഷനല്‍ ഫുട്ബോളില്‍നിന്ന് വിരമിച്ചു. ഡച്ച് ലീഗ് ടീമായ ഫെയിനൂര്ഡിന് വേണ്ടിയാണ് വാന്‍ പേഴ്സി കളിക്കുന്നത്.
തന്റെ അവസാന മത്സരത്തില്‍ രണ്ട് ഗോളിന്റെ തോല്വിയുമായിട്ടായിരുന്നു വാന്‍പേഴ്സി മൈതാനം വിട്ടത്. ഇതോടെ 18 വര്‍ഷം നീണ്ട വാന്‍പേഴ്സിയുടെ പ്രൊഫഷനല്‍ ഫുട്ബോള്‍ ജീവിതത്തിന് സമാപ്തിയായി. 35 കാരനായ താരം നെതര്‍ലന്‍ഡ്സിന് വേണ്ടി 50 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ആഴ്സനലിന് വേണ്ടിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 2014 ഫിഫ ലോകകപ്പില്‍ സ്പെയിനിനെതിരേ വാന്‍പേഴ്സി നേടിയ ഹെഡര്‍ ഗോളിലൂടെയാണ് താരം പ്രശസ്തിയിലേക്കുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."