രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകുന്നു
വേങ്ങര: മണ്ഡലത്തിലെ വിവിധ കുടിവെളള പദ്ധതികള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കുന്നതിന് നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജലനിധി ഉള്‍പ്പടെയുള്ള 12 ഓളം കുടിവെളള പദ്ധതികളാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
വേങ്ങര, ഊരകം മള്‍ട്ടി ജി.പി ജലനിധി, പറപ്പൂര്‍ ജലനിധി, ഒതുക്കുങ്ങല്‍, പൊന്മള കുടിവെള്ള പദ്ധതി, കണ്ണമംഗലം കുടിവെള്ള പദ്ധതി, എ.ആര്‍ നഗര്‍, വെളിയോട്, മുണ്ടോത്ത് പറമ്പ് കുടിവെള്ള പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. ബാക്കിക്കയം തടയണയുടെ അവശേഷിക്കുന്ന പ്രവൃത്തികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
കല്ലക്കയം തടയണയുടെ ചോര്‍ച്ച പരിഹരിക്കാന്‍ നടപടിയുണ്ടാകും. ബ്ലോക്ക് പ്രസിഡന്റ് പി.കെ അസ്‌ലു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ.കുഞ്ഞാലന്‍കുട്ടി, പി.മുഹമ്മദ് കുട്ടി, കെ.പി സരോജിനി, ജനപ്രതിനിധികളായ ചാക്കീരി ഹഖ്, എ.കെ മുഹമ്മദലി, കെ.ടി അബ്ദുസ്സമദ്, പി.കെ അഷ്‌റഫ്, പി. അസീസ്, കെ.പി ഫസല്‍, പി മന്‍സൂര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാരായ വി. പ്രസാദ്, എ. മുഹമ്മദ് റാഫി, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എ ഉസ്മാന്‍, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാരായ പി.ഷംസുദ്ദീന്‍, പി.അബ്ബാസ്, പി.ടി.അബ്ദുന്നാസര്‍, പി.ശിവശങ്കരന്‍, ജലനിധി മാനേജര്‍ എം.പി. സഹീര്‍, കെ.യൂസുഫ്, കെ. അജ്മല്‍, വി.എസ് ബഷീര്‍, എന്‍.ടി.ശരീഫ്, ഇ.കെ.സൈദുബിന്‍, പി.കുഞ്ഞാമു, ഇ.കെ.സുബൈര്‍, യൂസുഫലി വലിയോറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."