മഴമേഘവും റഡാറുമടക്കം മോദിയുടെ ഇന്റര്‍വ്യൂവിലെ ചോദ്യങ്ങളും ഉത്തരങ്ങളും മുന്‍കൂട്ടി എഴുതി നല്‍കുന്നത്- ആരോപണവുമായി സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ മാത്രമല്ല ഇന്റര്‍വ്യൂകളില്‍ ചോദിക്കേണ്ട ചോദ്യങ്ങളും അതില്‍ പറയേണ്ട ഉത്തരങ്ങളും മുന്‍കൂട്ടി തയ്യാറാക്കി നല്‍കുന്നതാണെന്ന ആരോപണം നേരത്തെ തന്നെ ഉയരുന്നതാണ്. ആ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസത്തെ 'റഡാര്‍' ഇന്റര്‍വ്യൂ. കഴിഞ്ഞ ദിവസം നടന്ന ഈ അഭിമുഖം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡിയ തന്നെയാണ് ഇതും പുറത്തു വിട്ടിരിക്കുന്നത്.
മോദിയുടെ എഴുത്തിനെ കുറിച്ച് അഭിമുഖത്തിനിടെ അവതാരകന്‍ ചോദിക്കുന്നുണ്ട്.
'കുറെ കാലമായി ഞാന്‍ നരേന്ദ്രമോദിയോട് ചോദിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു.. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ താങ്കള്‍ എന്തെങ്കിലും എഴുതാറുണ്ടായിരുന്നോ..?'- ഇതായിരുന്നു ചോദ്യം. അതിന്
'ഓ.. ഞാന്‍ ഇടക്ക് ഇടക്ക് കവിതകള്‍ ഒക്കെ എഴുതാറുണ്ട്..' പ്രധാനമന്ത്രി മറുപടിയും നല്‍കുന്നു. പിന്നീട് എഴുതിയ കവിത വായിക്കുന്നു. ഈ പേപ്പറില്‍ കവിതയുടെ മുകളില്‍ അവതാരകന്റെ ചോദ്യവും എഴുതിയിട്ടുണ്ട്. ഇത് കാണിച്ചാണ് മോദിക്ക് അഭിമുഖത്തിലെ ചോദ്യങ്ങള്‍ നേരത്തെ നല്‍കിയതായിരുന്നുവെന്നും ഉത്തരങ്ങളും തയ്യാറാക്കി നല്‍കിയതാണെന്നും സോഷ്യല്‍ മീഡിയ സമര്‍ഥിക്കുന്നത്.
[video width="960" height="444" mp4="http://suprabhaatham.com/wp-content/uploads/2019/05/modi-interview-script-check-1.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."