ഫണ്ട് കഴിഞ്ഞു; വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള വിതരണം നിര്‍ത്തിവച്ചു
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള വിതരണം നിര്‍ത്തിയതോടെ വള്ളിക്കുന്നില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി.
ഗ്രാമ പഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രത്യേക ഫണ്ടനുവദിച്ച് കുടിവെള്ളം വിതരണം ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് അനുവദിച്ച ഫണ്ട് പത്ത് ലക്ഷം രൂപ കഴിഞ്ഞതിനാല്‍ കുടിവെള്ള വിതരണം ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവെച്ചിരുന്നു.
ഇതോടെയാണ് പ്രദേശത്ത് കുടിവെള്ളം ക്ഷാമം രൂക്ഷമായത്. കുടിവെള്ള വിതരണത്തിന് ഗവണ്മെന്റിന്റെ പ്രത്യേക ഫണ്ട് ഒന്നും ഇത് വരെ പഞ്ചായത്തിന് ലഭിച്ചിട്ടില്ല. ദിവസവും ഗ്രാമ പഞ്ചായത്തിന്റെ വെള്ളം പ്രതീക്ഷിച്ച് നില്ക്കുന്ന കുടുംബങ്ങള്‍ ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ള വിതരണം നിര്ത്തിവെച്ചതറിയാതെ ഇപ്പോഴും വിടിന്റെ മുന്നില്‍ പാത്രവും വെച്ച് കാത്ത് നില്പാണ്.
കുടിവെള്ള വിതരണത്തിന് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."