സഊദി ദേശീയ ദിനത്തിൽ കാരുണ്യ പ്രവർത്തനവുമായി അൽകോബാർ കെഎംസിസി
ദമാം: കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ അൽകോബാർ കെഎംസിസി അംഗങ്ങൾക്ക് സാന്ത്വന സ്പർശം എന്ന പേരിൽ ധനസഹായ വിതരണം നടന്നു. പദ്ധതിയുടെ ഉദ്ഘാടനം സഊദി ദേശീയ ദിനമായ സെപ്തംബർ 23 ന് മലപ്പുറത്ത് വെച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സഊദി അറേബ്യയിൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അൽഖോബാറിൽ നിന്ന് ചെറുകിട കച്ചവടക്കാരും ഹൗസ് ഡ്രൈവർമാരും അടക്കം
നിരവധി പേരാണ് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയത്. ഇത്തരക്കാർക്കാണ് സഹായധനം വിതരണം ചെയ്യുന്നത്.
പ്രവാസ ലോകത്ത് സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായി ഇടപെട്ടിരുന്ന സഹപ്രവർത്തകരെയും അവരുടെ കുടുംബത്തെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഊദി ദേശീയ ദിനത്തിൽ തന്നെ ഇത്തരത്തിൽ ഒരു പദ്ധതിയുമായി മുന്നോട്ടു വന്നതെന്ന് അൽകോബാർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചിക്കിലോട് എന്നിവർ അറിയിച്ചു. നാട്ടിൽ നടന്ന സഹായ ധനം വിതരണ പ്രവർത്തനങ്ങൾക്ക് കമ്മിറ്റി പ്രതിനിധികളായ ഡോ: അബ്ദുസ്സലാം കണ്ണിയന്, മുനീർ നന്തി, ഇസ്മായിൽ പുള്ളാട്ട്, കലാം മീഞ്ചന്ത, മുഷ്താഖ് മങ്കട എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."