സഊദി ദേശീയ ദിനത്തിൽ രക്ത ദാനവുമായി കെ എം സി സി
ദമാം: സഊദിയുടെ തൊണ്ണൂറാം ദേശീയദിനത്തിൽ പ്രവാസി ഇന്ത്യക്കാരുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സഊദി നാഷണൽ കെ എം സി സി ദേശ വ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യ കെ എം സി സി യുടെ നേതൃത്വത്തിൽ ദമാം കിംഗ് ഫഹദ് ആശുപത്രി രക്ത ബാങ്കിൽ നൂറു വളണ്ടിയർമാർ രക്തം നൽകി. ദേശീയ ദിനത്തിൽ രാവിലെ എട്ടു മണിക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഖാലിദ് അഹമദ് അൽ മൻസൂർ ഉദ്ഘാടനം ചെയ്തു.
പ്രവിശ്യ കെ എം സി സി പ്രസിഡണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതം പറഞ്ഞു. ട്രഷറർ സി പി ശരീഫ്, ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ, കാദർ മാസ്റ്റർ വാണിയമ്പലം, ബ്ലഡ് ബാങ്ക് ഡയറക്ടർ അഫ്ര, മൗലവി അബ്ദുറഹ്മാൻ അറക്കൽ, അബ്ദുൽമജീദ് കൊടുവള്ളി ഐ ഐ ഐ ഐ എന്നിവർ ആശംസകൾ നേർന്നു. കെഎംസിസി ഭാരവാഹികളായ സകീർ അഹമദ്, ഖാദി മുഹമ്മദ്, അസിസ് എരുവാട്ടി, ഹമീദ് വടകര, സിദ്ദീഖ് പാണ്ടികശാല, ബഷീർ ബാഖവി, ഹുസ്സൈൻ വേങ്ങര , ജമാൽ മീനങ്ങാടി, സിറാജ് ആലുവ തുടങ്ങിയവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."