വെളിയങ്കോട് ചങ്ങാടം റോഡിലെ തീരാത്ത ദുരിതം: നാട്ടുകാര്‍ സമരത്തിലേക്ക്
എരമംഗലം: ഒരു കിലോ മീറ്ററില്‍ താഴെമാത്രം ദൂരവുമുള്ള വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഏറെ തിരക്കേറിയതുമായ ഗ്രാമീണ പാതയാണ് വെളിയങ്കോട് ചങ്ങാടം റോഡ്. ഇവിടെയാണ് റോഡിന്റെ നാലു ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്യാനായി കിടങ്ങ് തീര്‍ത്ത് നാട്ടുകാരെ അധികൃതര്‍ ദുരിതത്തിലാക്കുന്നത്.
ശോചനീയാവസ്ഥയിലായിരുന്ന റോഡിന്റെ ടാറിങ് നടത്താനായി എം. എല്‍. എ. ആസ്തി വികസന ഫണ്ടില്‍ നിന്നും 17.5 ലക്ഷം രൂപ അനുവദിക്കുകയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ കരാറുകാരന്‍ മാര്‍ച്ചില്‍ റോഡിന്റെ ടാറിങ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ടാറിങിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് നാട്ടുകാരും ഡ്രൈവര്‍മാരും രംഗത്തുവന്നതോടെ നിര്‍മാണം നിര്‍ത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയുമായിരുന്നു. നിര്‍മാണം ആരംഭിച്ചശേഷം ടാറിങ് നടന്നെങ്കിലും റോഡിന്റെ നാല് ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യാനായി ഒഴിച്ചിടുകയും ആഴ്ചകള്‍ കഴിഞ്ഞിട്ടും കോണ്‍ക്രീറ്റ് നടക്കാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തുവന്നതോടെ മൂന്നാഴ്ച മുമ്പ് കോണ്‍ക്രീറ്റിനായി റോഡില്‍ കുഴിയെടുക്കുകയും മെറ്റലുള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെയും കോണ്‍ക്രീറ്റ് നടക്കാത്തതിനാല്‍ ഈ കുഴികള്‍ വലിയ ബുദ്ധിമുട്ടാണ് നാട്ടുകാര്‍ക്ക് ഉണ്ടാക്കുന്നത്. ഈ കുഴികളില്‍ കോണ്‍ക്രീറ്റിങ്ങ് നടത്തി റോഡ് ഗതാഗത യോഗ്യമാക്കിയിലെങ്കില്‍ നാട്ടുകാരെ സംഘടിപ്പിച്ച് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം റിയാസ് പഴഞ്ഞി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."