എലിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും: നഗരസഭ
മലപ്പുറം:പ്രളയാനന്തരം വിവിധയിടങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലങ്ങള്‍ കേന്ദ്രീകരിച്ച് കാര്യക്ഷമമാക്കാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
ഇതുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതു സമയബന്ധിതമായി നടപ്പിലാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. വാര്‍ഡ് തലങ്ങളില്‍ കര്‍മസേനകളെ ഏകോപിപ്പിച്ച് ഭവന സന്ദര്‍ശനങ്ങളും കിണര്‍ ശുചീകരണവും നടത്തണം. മെഡിക്കല്‍ ക്യാംപുകളും ശുചീകരണ യജ്ഞങ്ങളും സംഘടിപ്പിക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ക്ലോറിന്‍ ടെസ്റ്റുവഴിയും ഉറപ്പുവരുത്തുക. എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ ഗുളികകള്‍ വാര്‍ഡ് തലങ്ങളില്‍ വിതരണം ചെയ്യുന്ന നടപടികള്‍ ഊര്‍ജിതപ്പെടുത്തുക .പ്രളയ ദുരന്താനന്തര മാലിന്യങ്ങള്‍ ഉണക്കി വേര്‍ത്തിരിക്കണം. അതേസമയം നഗരസഭ പരിധിയില്‍ ഇതുവരെ 1411 വീടുകളിലായി 4015 പേര്‍ക്ക് പ്രതിരോധ ഗുളികകള്‍ നല്‍കികഴിഞ്ഞു.ഇത്തരം ഗുളികകള്‍ എല്ലാവരിലവേക്കും എത്തിക്കുന്നതിനു കൗണ്‍സിലര്‍ രംഗത്തിറങ്ങണം.നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍ ,ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവരാണ് ഗുളികകള്‍ വിതരണം ചെയ്യുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ആരോഗ്യ വിഭാഗവും കൗണ്‍സിലര്‍മാരും ഒരുമിച്ച് പ്രവര്‍ത്തന രംഗത്തിറങ്ങാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."