നിര്‍ധന കുടുംബത്തിന് വിദ്യാര്‍ഥികളുടെ 'സ്‌നേഹവീട്'
എടപ്പാള്‍: നിര്‍ധന കുടുംബത്തിന് കൈത്താങ്ങായി വിദ്യാര്‍ഥികള്‍. രണ്ടണ്ടു കുട്ടികളുടെ മാതാവും വിധവയുമായ ചക്കാട്ടു വളപ്പില്‍ ആമിനയ്ക്കും കുടുംബത്തിനുമാണ് വിദ്യാര്‍ഥികള്‍ വീട് വെച്ച് നല്‍കിയത്.
കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ്ങ് കോളജിലെ 2013- 17 ബാച്ചിലെ അവസാനവര്‍ഷ ബിടെക് വിദ്യാര്‍ഥികളാണ് വീട് വെച്ച് നല്‍കിയത്. ബാച്ചിലെ 69 വിദ്യാര്‍ഥികള്‍ സ്വരൂപിച്ചുണ്ടണ്ടാക്കിയ 6.5 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ടണ്ടു കിടപ്പുമുറികളുള്ള വീട് പണിതത്. നേരത്തേ സ്വകാര്യ വ്യക്തി സമ്മാനിച്ച മൂന്നു സെന്റ് സ്ഥലത്ത് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പഠനം പൂര്‍ത്തിയാക്കി ക്യാംപസിനോട് വിടപറഞ്ഞ കഴിഞ്ഞ ദിവസമായിരുന്നു വീടിന്റെ താക്കോല്‍ദാനം. ആമിനയും മക്കളായ യൂസഫും കാസിമും ചേര്‍ന്ന് വിദ്യാര്‍ഥികളില്‍നിന്നു വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ ആശംസകളുമായി നാട്ടുകാരും ഒത്തുകൂടി. ആമിനയുടെ ഭര്‍ത്താവ് നൗഫലിന്റെ നിര്യാണത്തോടെ സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തിന്റെ പരാധീനത കേട്ടറിഞ്ഞാണ് വിദ്യാര്‍ഥികള്‍ ഇവര്‍ക്കായി സ്‌നേഹഭവനം ഒരുക്കിയത്.
കോളജിലെ വിടവാങ്ങല്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ആ പണം ഉപയോഗിച്ച് താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണവും എം.ഇ.എസിലെ ഈ സ്‌നേഹക്കൂട്ടായ്മ ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."