എലികള്‍ വിതയ്ക്കുന്ന മാരി
എലിപ്പനി
എലികളുടെ മൂത്രത്തിലൂടെ പുറത്തുവരുന്ന ലെപ്‌ടോസ്‌പൈറ ഇന്ററോഗന്‍സ എന്ന രോഗാണു മനുഷ്യനില്‍ പ്രവേശിച്ചിട്ടുണ്ടണ്ടാകുന്ന രോഗമാണ് എലിപ്പനി. എലികളുടെ വൃക്കകളിലൂടെ പെരുകുന്ന ഈ രോഗാണു മൂത്രത്തിലൂടെയാണ് വിസര്‍ജിക്കപ്പെടുന്നത്. രോഗാണുവാഹകരായ എലികളുടേയോ മറ്റു മൃഗങ്ങളുടേയോ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. കെട്ടിക്കിടക്കുന്ന ജലം, നനവുള്ള പ്രതലം,രോഗാണു കലര്‍ന്ന മണ്ണ് എന്നിവയാണ് സാധാരണയായി ഈ രോഗം പകരാനുള്ള സാഹചര്യം.
കണ്ണ്, മൂക്ക്,വായ, ചര്‍മത്തിലെ മുറിവുകള്‍ എന്നിവയില്‍ കൂടിയാണ് കൂടുതലായും ഈ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തുന്നത്. നായ്ക്കളില്‍ ലെപ്‌റ്റോസ്‌പൈറ കാനികോള എന്ന രോഗാണുവും ഈ രോഗമുണ്ടണ്ടാക്കാറുണ്ടണ്ട്. ലെപ്‌ടോസ്‌പൈറ ജനുസില്‍ പെട്ട ഇരുപതിലേറെ രോഗാണുക്കളെ കണ്ടെണ്ടത്തിയിട്ടുണ്ടണ്ട്. ഇവയില്‍ പതിമൂന്നോളം രോഗാണുക്കള്‍ മനുഷ്യരില്‍ എലിപ്പനിയുണ്ടണ്ടാക്കുന്നുണ്ടണ്ട്.
ചരിത്രം
അഡോള്‍ഫ് വൈല്‍സ് എന്ന ജര്‍മന്‍ ഫിസിഷ്യന്‍ ആണ് ഈ രോഗത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. മഞ്ഞപ്പിത്തവും വൃക്കനാശവും ബാധിച്ച ഒരു രോഗിയെ നിരീക്ഷിച്ചാണ് ഇദ്ദേഹം 1886 ല്‍ ഈ കണ്ടെണ്ടത്തല്‍ നടത്തിയത്. ഈ രോഗിയുടെ വൃക്കയില്‍ നിന്ന് ല്‍ ലെപ്‌റ്റോസ്‌പൈറയെ കണ്ടെണ്ടത്തി. തൊട്ടടുത്ത വര്‍ഷം എലിപ്പനിക്ക് കാരണം ലെപ്‌റ്റോസ്‌പൈറ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. 1916ല്‍ ആണ് ഈ രോഗാണുവിനെ എലികളില്‍ കണ്ടെണ്ടത്തിയത്. രോഗത്തെ ആദ്യമായി തിരിച്ചറിഞ്ഞത് അഡോള്‍ഫ് വൈല്‍സ് ആയതിനാല്‍ എലിപ്പനിയിലെ ഒരു രോഗാവസ്ഥയെ വൈല്‍സ് ഡിസീസ് എന്നാണ് വിളിക്കുന്നത്.
രോഗലക്ഷണങ്ങള്‍
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് നാലു മുതല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തലവേദനയും കടുത്ത പനിയുമാണ് പ്രാഥമിക ലക്ഷണം. ഇതോടൊപ്പം വിറയല്‍, ക്ഷീണം, പേശീ വേദന എന്നിവയും കാണാം. വൃക്കകളെ ഈ രോഗം ബാധിച്ചാല്‍ കൈകാലുകളിലും മുഖത്തും നീരുണ്ടണ്ടാകും. മൂത്രത്തിന്റെ അളവ് കുറയും. മൂത്രത്തിന് കടും ചുവപ്പ് നിറമായിരിക്കും. ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ച് വേദനയോ ശ്വാസതടസ്സമോ ഉണ്ടണ്ടാകാം. കരളിനെ ബാധിച്ചവര്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങളും പ്രകടമാകാറുണ്ടണ്ട്. വയറു വേദനയോ വയറിളക്കമോ എലിപ്പനി ബാധിക്കുന്നവരില്‍ കാണാറുണ്ടണ്ട്. കണ്ണുകള്‍ നന്നായി ചുവക്കുന്നതും രോഗലക്ഷണങ്ങളില്‍ ഒന്നാണ്.
ഈ രോഗാവസ്ഥകള്‍ പ്രകടമായിക്കഴിഞ്ഞാലും അത് എലിപ്പനിയാണെന്ന് ഉറപ്പിക്കരുതേ. പെട്ടെന്നുള്ള വൈദ്യ സഹായമാണ് വേണ്ടണ്ടത്. ശ്വാസ കോശ സംബന്ധമായ രോഗമുള്ളവരെ എലിപ്പനി ഗുരുതരാവസ്ഥയില്‍ കൊണ്ടണ്ടുചെന്നെത്തിക്കും. ഇത്തരക്കാര്‍ രോഗ ലക്ഷണങ്ങളുണ്ടണ്ടായാല്‍ വിദഗ്ധ ചികിത്സയ്ക്ക് തയാറാവണം.
എലിപ്പനിയുടെ ഘട്ടങ്ങള്‍
ബാക്ടീരിമിക്ക് ലെപ്‌ടോസ്‌പൈറോസിസ് എന്ന ഘട്ടത്തില്‍ പനിയും കഠിനമായ തലവേദനയും ഈ രോഗിയില്‍ കാണപ്പെടുന്നു. കണ്ണിന് ചുവപ്പ് നിറം, പ്രകാശത്തില്‍ നോക്കാനുള്ള പ്രയാസം, പേശി വേദന,ഛര്‍ദ്ദി,വയറിളക്കം തുടങ്ങിയവയും രോഗാണു ശരീരത്തില്‍ പ്രവേശിച്ച ആദ്യത്തെ ആഴ്ചകളില്‍ കാണപ്പെടാം. വൈല്‍സ് ഡിസീസ് എന്ന ഘട്ടം എലിപ്പനിയുടെ ഗുരുതരാവസ്ഥയാണെന്ന് പറയാം. പനിയോടൊപ്പം രക്തസ്രാവവും ഈ ഘട്ടത്തില്‍ കാണപ്പെടുന്നു. ദേഹത്ത് ചുവന്ന പാടുകള്‍, മഞ്ഞപ്പിത്തം, വൃക്ക തകരാര്‍ തുടങ്ങിയവയും കാണാം. കൂടുതലായും ഇത്തരം ഘട്ടത്തിലെത്തിയ രോഗിക്ക് ഹൃദയം, മസ്തിഷ്‌ക്കം, കണ്ണ് എന്നിവയെയും രോഗം ബാധിക്കാം. ശ്വാസ കോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് പള്‍മണറി സിന്‍ഡ്രോം.
എലിപ്പനിയില്‍ ബന്ധപ്പെട്ട് ലെപ്‌ടോ സ്‌പൈറോസിസ് കാനികോളമെനിന്‍ജൈറ്റിസ് രോഗഘട്ടവും ഉണ്ടണ്ടാക്കാറുണ്ടണ്ട്. പനി, തലവേദന,ഛര്‍ദ്ദി എന്നിവയോടൊപ്പം കരളിന്റെ പ്രവര്‍ത്തനത്തകരാറുകളും കണ്ണിന് ചുവപ്പ് നിറവും ഈ രോഗാവസ്ഥയില്‍ കാണപ്പെടുന്നു. ഓരോ രോഗാവസ്ഥയും രോഗിയെ അപകടാവസ്ഥയില്‍ കൊണ്ടെണ്ടത്തിക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് ചികിത്സ അത്യാവശ്യമാണ്. ഓരോ ഘട്ടത്തില്‍ നിന്നും അടുത്ത ഘട്ടത്തിലേക്കുള്ള രോഗാണു സഞ്ചാരം സ്വാഭാവികമായതിനാല്‍ രോഗം ഭേദമായെന്ന് വളരെ പെട്ടെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. രോഗം ഭേദമായാലും മരുന്നും വിശ്രമവും അത്യാവശ്യമാണ്.
എലികളെ തടയാന്‍
എലികളെ നന്നായി കാണപ്പെടുന്ന പ്രദേശങ്ങളില്‍ എലിക്കെണി, എലി വിഷം എന്നിവ ഉപയോഗിച്ച് എലിയെ ഇല്ലായ്മ ചെയ്യാം. എലികളെ തുരത്തുന്ന പൂച്ചകള്‍ മറ്റ് വളര്‍ത്തുമൃഗങ്ങള്‍ എന്നിവയേയും ഉപയോഗപ്പെടുത്താം.
മുന്‍ കരുതലെടുക്കാം
പ്രളയബാധിത പ്രദേശങ്ങളിലെ മാലിന്യം വൃത്തിയാക്കുന്നവര്‍ ഗ്ലൗസ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മുറിവുകളുണ്ടെണ്ടങ്കില്‍ നന്നായി ബാന്‍ഡേജ് ചെയ്യണം. കാല്‍ പാദങ്ങളെ മൂടുന്ന രീതിയിലുള്ള പാദ രക്ഷകള്‍ ധരിക്കണം. മാലിന്യം കലര്‍ന്ന ജലവുമായി വളരെ നേരം ഇടപെടാതിരിക്കുക, കൈകാലുകള്‍ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, കിണറുകളിലെ ജലം ബ്ലീച്ച് ചെയ്യുക, പാത്രങ്ങള്‍ അണു വിമുക്തമാക്കുക, ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് തറയും നിത്യോപയോഗ വസ്തുക്കളും വൃത്തിയാക്കുക, കുടിവെള്ളം നന്നായി തിളപ്പിച്ച് മാത്രം ഉപയോഗിക്കുക, ഭക്ഷണങ്ങള്‍ അടച്ച് സൂക്ഷിക്കുക, ജലത്തില്‍ മുങ്ങിക്കിടന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക, രോഗ ലക്ഷണങ്ങള്‍ കണ്ടണ്ടാല്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുക. വ്യക്തിശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും ഈ രോഗം പ്രതിരോധിക്കാന്‍ ആവശ്യമാണ്.
വേണം സുരക്ഷ
എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരും സന്നദ്ധസേവകരും എലിപ്പനി നിര്‍മാര്‍ജനത്തിനായി നടപ്പാക്കേണ്ടണ്ട പ്രോട്ടോക്കോള്‍ ഇറക്കിയിട്ടുണ്ടണ്ട്. പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ 200 എം.ജി ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് കഴിക്കുന്നത് രോഗത്തെ തടയാന്‍ ഉപകരിക്കും. വെറും വയറ്റില്‍ കഴിക്കുന്നതിനേക്കാള്‍ ഭക്ഷണശേഷം കഴിക്കുന്നതായിരിക്കും നല്ലത്. പതിനാല് വയസ് മുതല്‍ എട്ടു വയസുവരെയുള്ളവര്‍ക്ക് ഡോക്‌സിസൈക്ലിന്‍ 100 എം.ജി മതിയാകും. എന്നാല്‍ എട്ട് വയസില്‍ താഴെയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മാത്രമേ ഗുളികകള്‍ കഴിക്കാവൂ. ഈ പ്രായത്തിലുള്ളവര്‍ക്ക് ഡോക്‌സിസൈക്ലിന്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടണ്ടതുണ്ടണ്ട്.
എലിപ്പനിയും രോഗ പരിശോധനയും
രോഗലക്ഷണങ്ങളുണ്ടണ്ടായി ആദ്യത്തെ പത്ത് ദിവസത്തിനകം രോഗിയുടെ രക്തത്തില്‍ നിന്ന് രോഗാണുക്കളെ കണ്ടെണ്ടത്താനാകും. രണ്ടണ്ടാഴ്ചക്കാലം മൂത്രത്തില്‍ കൂടിയാണ് രോഗാണുക്കളെ കണ്ടെണ്ടത്താനാകുക. കൂടുതലായും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും വൈറ്റ് ബ്ലഡ് സെല്ലിന്റെ എണ്ണം കൂടുന്നതുമായ പ്രവണതയാണ് കാണപ്പെടുന്നത്. രോഗാവസ്ഥക്കനുസൃതമായി പി. സി.ആര്‍ (പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍) എലിസ (എന്‍സൈം ലിങ്ക്ഡ് ഇമ്മ്യൂണോ സോര്‍ബന്റ് അസേ), മാറ്റ് (മൈക്രോസ്‌കോപിക് അഗ്ലൂട്ടിനേഷന്‍)തുടങ്ങിയ ടെസ്റ്റുകള്‍ വേണ്ടണ്ടി വരാറുണ്ടണ്ട്.
പെനിസിലിന്‍ ചികിത്സ
അലക്‌സാണ്ടണ്ടര്‍ ഫ്‌ളെമിങ് കണ്ടെണ്ടത്തിയ പെനിസിലിന്‍ അണുബാധയെ തടയാനുള്ള ദിവ്യൗഷധമാണ്. എലിപ്പനിയുമായി ബന്ധപ്പെട്ട് പെനിസിലിന്‍ ചികിത്സ നടത്താറുണ്ടണ്ട്.
എലിയും പ്ലേഗും
എ.ഡി 542 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ജനങ്ങള്‍ക്ക് ബ്യൂബോണിക് എന്നയിനം പ്ലേഗ് ബാധിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടണ്ട്. കഠിനമായ പനി,പേശീ വേദന, മുഴകള്‍ എന്നിവയായിരുന്നു രോഗ ലക്ഷണങ്ങള്‍. കിഴക്കന്‍ മെഡിറ്റേറിയനില്‍ നിന്ന് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഈ രോഗമെത്തിയപ്പോള്‍ ആയിരങ്ങള്‍ മരിച്ചുവീണു.
1348 ല്‍ യൂറോപ്പില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് ബാധയാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്ലേഗ് ബാധ. ചൈനയില്‍ നിന്ന് മധ്യേഷ്യവഴിയാണ് യൂറോപ്പില്‍ പ്ലേഗ് ബാധയെത്തിയതെന്ന് കരുതപ്പെടുന്നു. ഈ കാലത്ത് പ്ലേഗ് ബാധിച്ചവരുടെ തൊലിപ്പുറം കറുത്തിരുണ്ടണ്ടിരുന്നു. പ്ലേഗിന്റെ പതിവു ലക്ഷണങ്ങള്‍ക്കു പുറമേയുള്ള ഈ കറുത്ത പാട് ഭൂരിഭാഗം പേരേയും മരണത്തിലേക്ക് തള്ളിവിട്ടു. കറുത്ത എലികള്‍ പരത്തിയിരുന്നതിനാല്‍ തന്നെ ഈ പ്ലേഗ് ബാധ കറുത്ത മരണം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
പ്ലേഗിന് കാരണമായ യെര്‍സിനിയ ബാക്ടീരിയ ഇത്തരം എലികളുടെ രോമങ്ങള്‍ക്കിടയില്‍ റാറ്റ് ഫ്‌ളീ എന്ന എലിച്ചെള്ളുകള്‍ക്കൊപ്പം പറ്റിക്കിടന്നിരുന്നു. ബ്യൂബോണിക് എന്നയിനം പ്ലേഗ് ബാധയാണ് അന്ന് എലികള്‍ പകര്‍ത്തിയിരുന്നത്. കഴുത്തിലും ഗ്രന്ഥികളിലുമൊക്കെ മുഴകളുണ്ടണ്ടാകുകയാണ് ഈ പ്ലേഗ് ബാധയില്‍ കാണപ്പെടുന്നത്. ന്യൂമോണിക് പ്ലേഗ് എന്ന മറ്റൊരിനം പ്ലേഗ് ബാധയുണ്ടണ്ടാക്കാന്‍ എലികള്‍ വേണമായിരുന്നില്ല. രോഗം ബാധിച്ച ഒരാളുടെ ചുമ മാത്രം മതിയായിരുന്നു.1348 ല്‍ തുടങ്ങി രണ്ടണ്ടുവര്‍ഷം കൊണ്ടണ്ട് ഏതാണ്ടണ്ട് ഇരുപത്തഞ്ച് ദശ ലക്ഷം ജനങ്ങളെ പ്ലേഗ് രോഗം കൊന്നൊടുക്കി.1665 ല്‍ ലണ്ടണ്ടനേയും 1721 ല്‍ ഫ്രാന്‍സിനേയും പ്ലേഗ് അതിഭീകരമാം വിധം പിടി കൂടി. 1900 ല്‍ അമേരിക്കയെ ബാധിച്ച പ്ലേഗ് 1960 കളില്‍ വിയറ്റ്‌നാമിനെ വിറപ്പിച്ചു.
ഇന്ത്യയും പ്ലേഗും
1994 ല്‍ ഗുജറാത്തിലെ സൂററ്റില്‍ പ്ലേഗ് ബാധിച്ചതോടെ ഇന്ത്യയില്‍ കുറച്ച് കാലത്തേക്ക് സഞ്ചാരികള്‍ വന്നതേയില്ല. നമ്മുടെ രാജ്യത്തെ കച്ചവടക്കപ്പലുകള്‍ക്ക് മറ്റ് രാജ്യങ്ങള്‍ പ്രവേശനം നിഷേധിച്ചു. ഏകദേശം എണ്ണൂറ് പേരെയായിരുന്നു അന്ന് രോഗം ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."