കണ്ണ് തളളി കൊണ്ടോട്ടി നഗരസഭ; വൈദ്യുത തൂണ് മാറ്റാന്‍ 40,832 രൂപയുടെ ബില്ല്
കൊണ്ടോട്ടി: ദേശീയപാത കൊണ്ടോട്ടി പാണ്ടിക്കാട് ജങ്ഷനിലെ ഗാതാഗക്കുരുക്ക് പരിഹരിക്കാനായി റോഡില്‍ നിന്ന് വൈദ്യുത തൂണ് മാറ്റാന്‍ കെ.എസ്.ഇ.ബി നഗരസഭയോട് ആവശ്യപ്പെട്ടത് 40,832 രൂപ. പാണ്ടിക്കാട് ജങ്ക്ഷനിലെ റോഡരികിലുളള രണ്ട് വൈദ്യുത തൂണുകള്‍ നീക്കം ചെയ്യുന്നതിനാണ് തുക ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി നഗരസഭയെ സമീപിച്ചത്.
ദേശീയ പാതയോരത്തുളള രണ്ട് വൈദ്യുത തൂണുകള്‍ മാറ്റി റോഡ് വീതികൂട്ടിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും. ഇതു സംബന്ധിച്ച് നേരത്തെ ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാന്‍ നഗരസഭ വൈദ്യുത തൂണുകള്‍ മാറ്റാമെന്ന് അറിയിക്കുകയും ചെയ്തു. ഇതിനായി കെ.എസ്.ഇ.ബി നല്കിയ ബില്ല് കണ്ടപ്പോഴാണ് നഗരസഭയുടെ കണ്ണ് തളളിയത്. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച കൊണ്ടോട്ടി നഗരസഭ കൗണ്‍സില്‍ യേഗം ചേരും. തുക കുറച്ച് നല്‍കണമെന്ന് ആവശ്യപ്പെടും. പ്രളയക്കെടുതി യുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."