ആഭ്യന്തര ഹജ്ജ് ക്വാട്ട തൊണ്ണൂറ്റി നാല് ശതമാനം അപേക്ഷകളും ഇത്തവണ ഇട്രാക്ക് വഴി
ജിദ്ദ: ആഭ്യന്തര ഹജ്ജ് ക്വാട്ട തൊണ്ണൂറ്റി നാല് ശതമാനം അപേക്ഷകളും ഇത്തവണ ഇട്രാക്ക് വഴി നല്‍കും. ഹജ് ഉംറ മന്ത്രാലയമാണ് ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങള്‍ക്ക് കീഴിലെ സ്വദേശികളുടെയും വിദേശികളുടെയും രജിസ്‌ട്രേഷന്‍ ക്വാട്ടയുടെ അനുപാതം നിര്‍ണയിച്ച് ഉത്തരവിറക്കിയത്.
ഒരോ സ്ഥാപനത്തിനും അംഗീകരിച്ച തീര്‍ഥാടകരുടെ എണ്ണത്തില്‍ 94 ശതമാനം ബുക്കിങും റജിസ്‌ട്രേഷനും ഇ ട്രാക്ക് വഴി സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായിരിക്കും. ആറ് ശതമാനം ബുക്കിങും റജിസ്‌ട്രേഷന്‍ നടപടികളും ആഭ്യന്തര ഹജ് സ്ഥാപനങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്. ഈ ഗണത്തില്‍പ്പെടുന്ന തീര്‍ഥാടകന്റെ പേരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും മൊബൈല്‍ ഫോണ്‍ നമ്പറും 'മുഖാഅ്' എന്ന പ്രോഗ്രാമില്‍ ചേര്‍ത്തിരിക്കണം. ഇ ട്രാക്ക് പോര്‍ട്ടലില്‍ നിന്നുള്ള കണ്‍ഫോമേഷന്‍ സന്ദേശം ലഭിക്കുന്നതിനു വേണ്ടിയാണിത്. ശേഷം പോര്‍ട്ടലില്‍ പ്രവേശിച്ച് ബുക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചാര്‍ജ് അടക്കുകയും വേണം. ഒരോ സ്ഥാപനങ്ങളും തീര്‍ഥാടകരുടെ എണ്ണം, യാത്ര സംവിധാനങ്ങള്‍, താമസ കെട്ടിട വിവരങ്ങള്‍, തീര്‍ഥാടകരുമായി ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറുകള്‍ എന്നിവ നിര്‍ബന്ധമായും വെബ്‌സൈറ്റില്‍ ചേര്‍ത്തിക്കണമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ശവ്വാല്‍ 20 ആണ് ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് മിനയില്‍ തമ്പുകള്‍ കൈമാറുന്നതിന് നിശ്ചയിച്ച തിയതി. ഹജ്ജിനു മുമ്പ് ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് നേരത്തെ തമ്പുകള്‍ കൈമാറുന്നത്.
അതേ സമയം അഭ്യന്തര ഹജ്ജ് സേവനത്തിനുള്ള പാകേജുകള്‍ പ്രഖ്യാപിച്ചതോടെ 'ഇകണോമിക്1'ലെ ലോ കോസ്റ്റ് സേവനങ്ങള്‍ ഏറ്റെടുക്കാന്‍ ഹജ്ജ് ഉംറ കമ്പനികളുടെ മല്‍സരം. സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിനു കീഴില്‍ അഭ്യന്തര തീര്‍ഥാടന സിരാ കേന്ദ്രത്തില്‍ നടത്തിയ 'ഇകണോമിക്1' ക്യാംപിലാണ് ഒരു ഡസനിലധികം സ്ഥാപനങ്ങള്‍ മുന്നോട്ടു വന്നത്. പരിപാടിയില്‍ 76 കമ്പനികള്‍ പങ്കെടുത്തു. ഈ കമ്പനികള്‍ക്കിടയില്‍ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മൂല്യ നിര്‍ണയത്തില്‍ തുല്യ സ്‌കൊറുകലാണ് നേടിയതെങ്കിലും ഹാജിമാര്‍ക്ക് താമസിക്കാന്‍ കമ്പനികള്‍ നല്‍കുന്ന തമ്പുകളും ക്യാംപുകളും സ്ഥിതി ചെയ്യുന്ന ഇടത്തെ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."