HOME
DETAILS
MAL
പുതിയ ട്രാഫിക്ക് പരിഷ്കാരത്തെ അനുകൂലിച്ചും സംഘടനകള്‍
backup
May 05 2017 | 22:05 PM
മഞ്ചേരി:മഞ്ചേരി നഗരത്തില്‍ സബ്കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള ട്രാഫിക്ക് പരിഷ്കാരം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ സംഘടനകള്‍ രംഗത്ത് . സബ്കലക്ടര്‍ നിര്‍ദേശിച്ച പരിഷ്കാര രീതികള്‍ ശാസ്ത്രീയമാണന്നും ചിലനിക്ഷിപ്ത താല്പര്യങ്ങള്ക്കു വഴങ്ങി പൊലിസ് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് നിവേദനങ്ങള്‍ നല്‍കിയിരിക്കുകയാണ് .കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി,കച്ചേരിപ്പടി വികസന സമിതി തുടങ്ങിയ സംഘടനകളാണ് മഞ്ചേരി സി.ഐക്കു ഇത്തരത്തില്‍ നിവേദനം നല്‍കിയിരിക്കുന്നത്.ചിലരുടെ താല്പര്യങ്ങള്ക്കു വഴങ്ങാതെ ശാസ്ത്രീയമായ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണമെന്ന് നിവേദനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."