ദുരിതബാധിതര്‍ക്ക് അവഗണന: ഊര്‍ങ്ങാട്ടിരിയില്‍ യു.ഡി.എഫ് മാര്‍ച്ച് നാളെ
അരീക്കോട്: ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വലിയ ദുരന്തങ്ങള്‍ സൃഷ്ടിച്ച ഊര്‍ങ്ങാട്ടിരിയില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആരോപിച്ചു. ഏഴ് പേരുടെ മരണവും നിരവധി വീടുകളുടെ തകര്‍ച്ചയും വന്‍ കൃഷി നാശവും സംഭവിച്ച ഗ്രാമപഞ്ചായത്തിലെ ദുരന്തത്തിന് നേരെ കണ്ണടക്കുന്ന സമീപനത്തിനെതിരെ നാളെ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാളെ നടക്കുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍ കെ.പി.സി.സി അംഗം ആര്യാടന്‍ ഷൗക്കത്ത്, മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി പി.പി. സഫറുല്ല, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പി.എം. ജോണി എന്നിവര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ എം.പി. മുഹമ്മദ്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ കെ. കോയസ്സന്‍, എന്‍.കെ. യൂസുഫ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.ടി. റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗം വി.പി. അബ്ദു റഊഫ്, യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭ മണ്ഡലം സെക്രട്ടറി സൈഫുദ്ദീന്‍ കണ്ണനാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. അനൂപ്, കെ.കെ. കുഞ്ഞാണി, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് യു. ജാഫര്‍, അല്‍മോയ റസാഖ് പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."