മലയോരത്ത് എയ്ഡഡ് മേഖലയില്‍ വിജയം കൂടി; സര്‍ക്കാര്‍ സ്കൂളുകളില്‍ കുറഞ്ഞു
നിലമ്പൂര്‍: മേഖലയില്‍ ചരിത്ര വിജയവുമായി മമ്പാട് എംഇഎസ് ഹയര്‍ സെക്കന്ററി സ്കൂള്‍. പരീക്ഷയെഴുതിയ 463 വിദ്യാര്‍ഥികളും വിജയിച്ച് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതെത്തി. 23 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. 36 വിദ്യാര്‍ഥികള്‍ക്ക് 9 വിഷയങ്ങളില്‍ എപ്ലസ് നേടാനായി. എയ്ഡഡ് മേഖലകളില്‍ വിജയശതമാനം ഉയാര്ത്താനായെങ്കിലും സര്‍ക്കാര്‍ സ്കൂളില്‍ ഇത്തവണ വിജയ ശതമാനം കുറഞ്ഞിരിക്കുകയാണ്. നിലമ്പൂര്‍ ഗവ. മാനവേദന് ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇത്തവണ 90 ശതമാനം വിജയമാണ് ഉണ്ടായത്. കഴിഞ്ഞ തവണ ഇത് 94 ശതമാനമായിരുന്നു. 525 കുട്ടികളില്‍ 468 പേര് വിജയിച്ചു. ഇതില്‍ 18 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. കഴിഞ്ഞ തവണ സേപരീക്ഷയിലൂടെ നൂറ് ശതമാനം വിജയം നേടിയ എരഞ്ഞിമങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇത്തവണ 97 ശതമാനമാണ് വിജയം. 2263 കുട്ടികളില്‍ 11 പേര് പരാജയപ്പെട്ടു. അഞ്ചുപേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടാനായി. നിലമ്പൂര്‍ ചക്കാലക്കുത്ത് മന്നം സ്മാരക എച്ച്എസ്എസില്‍ 92, എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്ററി സ്കൂളില്‍ 97 എന്നിങ്ങനെയാണ് വിജയ ശതമാനം.
തുവ്വൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ഗവ .ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 89.5 % വിജയം.
488 കുട്ടികള്‍ പരീക്ഷ എഴുതി. ഇതില്‍ 433 കുട്ടികള്‍ക്കാണ് ഉപരി പഠനത്തിന് അര്‍ഹത നേടി .
13 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
കരുവാരകുണ്ട്: ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ മികവിന്റെ വിജയം. 664 വിദ്യാര്‍ഥികള്‍ പരീക്ഷക്കിരുന്നതില്‍ 642 വിദ്യാര്‍ഥികളും വിജയിച്ചു.
ഇരുപത്തിയാറുപേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയപ്പോള്‍ 19 കുട്ടികള്‍ക്ക് ഒന്‍പത് എപ്ലസുകള് നേടി. തൊണ്ണൂറ്റി ഏഴു ശതമാന വിജയം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."