HOME
DETAILS

ബന്ദിപൊരയില്‍ മൂന്നു വയസുകാരിയെ പീഡിപ്പിച്ചു: കശ്മീരില്‍ പ്രതിഷേധം, സംഘര്‍ഷഭരിതം

  
backup
May 13 2019 | 11:05 AM

3-year-olds-rape-in-bandipore-sparks-protests-in-kashmir

 

സുംബാല്‍: ജമ്മു കശ്മീരിലെ ബന്ദിപൊരയില്‍ മൂന്നു വയസ്സുകാരിയെ അയല്‍ക്കാരന്‍ പീഡിപ്പിച്ചതായി ആരോപണം. ഇതേത്തുടര്‍ന്ന് കശ്മീരില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. വിദ്യാര്‍ഥികളും പൊലിസും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് സ്‌കൂളുകളും കോളജുകളും അടച്ചിട്ടു.

മേയ് എട്ടിനാണ് സംഭവം നടന്നതെന്നും പ്രതിയെ ഉടന്‍ തന്നെ പിടികൂടിയെന്നും നോര്‍ത്ത് കശ്മീര്‍ ഡി.ഐ.ജി മുഹമ്മദ് സുലൈമാന്‍ ചൗധരി പറഞ്ഞു. പ്രതി ഞങ്ങളുടെ കസ്റ്റഡിയിലാണെന്നും കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിക്കു നേരെ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ പോക്‌സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് കശ്മീരില്‍ നടക്കുന്നത്. വിവിധ പാര്‍ട്ടികളും സംഭവം ഏറ്റെടുത്തിട്ടുണ്ട്.

പ്രതിഷേധം നിയന്ത്രിക്കാന്‍ സുംബാല്‍ മേഖലയില്‍ ഇന്റര്‍നെറ്റിന്റെ വേഗത കുറച്ചിരിക്കുകയാണ് അധികൃതര്‍. ശ്രീനഗറില്‍ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന സംഘടന ബന്ദും നടത്തി.

സുംബാല്‍ എന്ന ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ ചോക്ലേറ്റ് നല്‍കി ഒറ്റപ്പെട്ട സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഉടനെ പിതാവ് പ്രതിയെ പിടികൂടി പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.

പ്രതിക്ക് പ്രായപൂര്‍ത്തി ആയോ എന്ന് വ്യക്തമായിട്ടില്ല. പ്രായ പൂര്‍ത്തി ആയിട്ടില്ലെന്ന് കാണിച്ച് ഒരു സ്വകാര്യ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് നാട്ടുകാര്‍. ചിലര്‍ സ്‌കൂളിന് തീവയ്ക്കാനും ശ്രമിച്ചു. സ്‌കൂളിന്റെ പ്രിന്‍സിപ്പാളിന് പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്നും രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സ്‌കൂളിന്റെ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് പരിശോധനയില്‍ പ്രതിയുടെ വയസ് നിര്‍ണയിക്കുമെന്നും പൊലിസ് പ്രതികരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ സുരക്ഷാ തടങ്കലില്‍ എടുത്തിരിക്കുകയാണ് പൊലിസ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago