മാല മോഷണക്കേസിലെ പ്രതി പിടിയില്‍
പെരിന്തല്‍മണ്ണ: ബൈക്കില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ ആഭരണങ്ങള്‍ പൊട്ടിച്ചു കളവുനടത്തിയ സംഘത്തിലെ പ്രതിയെ പെരിന്തല്‍മണ്ണ പൊലിസ് അറസ്റ്റ് ചെയ്തു. വഴവന്നൂര്‍ കന്മനം കുരഉങ്ങാട് സ്വദേശി കറവുംപുറത്ത് മുനീറി (27)നെയാണ് അറസ്റ്റ് ചെയ്തത്.
നമ്പറില്ലാത്ത് പള്‍സര്‍ ബൈക്കുമായി ഇന്നലെ രാവിലെ പെരിന്തല്‍മണ്ണ ജനമൈത്രി പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29ന് സ്ത്രീയുടെ മാല കവര്‍ന്നതിനെ തുടര്‍ന്നു സ്ത്രീക്ക് പരുക്ക് പറ്റിയിരുന്നു. പ്രതി ആദ്യമായാണ് പിടിയിലാകുന്നത്. ഇയാള്‍ വളാഞ്ചേരി, കൊളത്തൂര്‍, കുറ്റിപ്പുറം സ്റ്റേഷന് പരിധിയില്‍ ഒട്ടേറെ മാല മോഷണക്കേസുകളില്‍ പ്രതിയാണെന്നു പൊലിസിനു മൊഴി നല്കി. ഇയാളെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അന്വേഷണ സംഘത്തില്‍ ഡിവൈ.എസ്.പി എസ്.ടി സുരേഷ്കുമാര്‍, എ.എസ്.പി സുജിത്ത് ദാസ് ഐ.പി.എസ്, സി.ഐ സാജു കെ. അബ്രഹാം, എസ്.ഐ എം.സി പ്രമോദ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."