നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കിലോ സ്വര്‍ണം പിടികൂടി
കരുനാഗപ്പള്ളി (കൊല്ലം): നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കിലോ സ്വര്‍ണാഭരണങ്ങള്‍ കരുനാഗപ്പള്ളിയില്‍ നിന്നും പിടിച്ചെടുത്തു.
തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തെ വിവിധ ജ്വല്ലറികളില്‍ വില്‍പ്പനക്കായി യാതൊരു വിധ രേഖകളുമില്ലാതെ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 1481.755 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈല്‍ സ്ക്വാഡ് ഇന്നലെ പിടികൂടിയത്. ജി.എസ്.ടി സെക്ഷന്‍ 130 പ്രകാരം ആഭരണങ്ങളുടെ മൊത്തവിലയായ 68,62,740 രൂപ സര്‍ക്കാരിലേക്ക് അടക്കുവാന്‍ നോട്ടിസ് നല്കി. കേരളത്തില്‍ ആദ്യമായിട്ടാണ് രേഖകളില്ലാതെ കൊണ്ടു വന്ന സ്വര്‍ണാഭരണങ്ങള്‍ പിടികൂടി ജി.എസ്.ടി സെക്ഷന്‍ 130 പ്രകാരം ആഭരണത്തിന്റെ വിലയ്ക്ക് തുല്യമായ തുക സര്ക്കാരിലേക്കടയ്ക്കാന് നോട്ടിസ് നല്‍കുന്നത്.
ജി.എസ്.ടി ജോയിന്റ് കമ്മിഷണര്‍ (ഇന്റലിജന്‍സ്) സി.ജെ സാബുവിന്റെയും ഡെപ്യൂട്ടി കമ്മിഷണര്‍ (ഇന്റലിജന്‍സ്) എച്ച്. ഇര്‍ഷാദിന്റെയും നിര്‍ദേശ പ്രകാരം സ്റ്റേറ്റ് ടാക്സ് ഓഫിസര്‍ എസ് രാജീവിന്റെ നേത്യത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫിസര്‍മാരായ എ.ആര്. ഷെമീം രാജ്, ബി രാജേഷ്, എസ്.രാജേഷ്കുമാര്‍, ബി.രാജീവ്, ടി. രതീഷ്, ഇ.ആര്. സോനാജി, വി.രഞ്ജിനി, പി. ശ്രീകുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."