HOME
DETAILS

ഫസല്‍ ഗഫൂര്‍ പണ്ഡിതന്മാരെ അവഹേളിച്ചാല്‍ സമുദായം നോക്കി നില്‍ക്കില്ല: സമസ്ത നേതാക്കള്‍

  
backup
May 13 2019 | 11:05 AM

samastha-leaders-against-fazal-gafoor

 

കോഴിക്കോട്: മുസ്‌ലിം എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പുറത്തിറക്കിയ ഉത്തരവ് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും എന്തു ധരിക്കണം, എന്തു ഭക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ത്യയില്‍ ഒരോ വ്യക്തിക്കും അവകാശമുണ്ടെന്നും ഇതില്‍ ഇടപെടാന്‍ ഭരണഘടന പ്രകാരം ഒരാള്‍ക്കും അധികാരമില്ലെന്നും സമസ്ത നേതാക്കള്‍ കോഴിക്കോട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്ഥാപന മേലാധികാരിക്ക് അവരുടെ സ്ഥാപനത്തില്‍ ഡ്രസ് കോഡ് നിശ്ചയിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഇതു വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായാല്‍ അതിനെ ജനാധിപത്യ രാജ്യത്തു അംഗീകരിക്കാനാവില്ല. ഇത്തരം പൗരാവകാശ ലംഘനങ്ങള്‍ക്കെതിരേ ജനാധിപത്യ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നടത്തും. ഇതിനു സംഘടന മുന്നിലുണ്ടാവും. നിഖാബ് ധരിച്ചതിന്റെ പേരില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടാല്‍ അവര്‍ക്ക് സംഘടന എല്ലാ വിധ പിന്തുണയും നല്‍കുമെന്നും നേതാക്കല്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ നിഖാബ് ധരിച്ചതിന്റെ പേരില്‍ പെരിന്തല്‍മണ്ണ സ്വദേശിനിയായ സഫ മറിയം കെ.പി എന്ന വിദ്യാര്‍ഥിനിക്ക് എം.ബി.ബി.എസ് പഠനം നിഷേധിക്കപ്പെട്ടത് ഒരിക്കലും അംഗീകരിക്കാനാവില്ല. ക്ലാസില്‍ നിഖാബ് ഉയര്‍ത്താമെന്ന് പറഞ്ഞിട്ടും സ്ഥാപനത്തില്‍ പ്രവേശനം നല്‍കിയ ശേഷം ഈ വിദ്യാര്‍ത്ഥിനിയെ എം.ഇ.എസ് അധികൃതര്‍ പുറത്താക്കുകയായിരുന്നു. സ്വയം ഒഴിഞ്ഞു പോവുകയാണെന്നു നിര്‍ബന്ധിപ്പിച്ചു എഴുതി വാങ്ങിക്കുകയായിരുന്നുവെന്നും ഫീസായി നല്‍കിയ അഞ്ചു ലക്ഷം രൂപ ഇതുവരേ തിരിച്ചു നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും പറയുന്നു.

മത പണ്ഡിതര്‍ക്കെതിരേ എം.ഇ.എസ് പ്രസിഡണ്ട് ഫസല്‍ ഗഫൂര്‍ നടത്തുന്ന പ്രസ്താവനകള്‍ അതിരു കവിയുന്നുണ്ട്. നിഖാബിനെ നിരോധിച്ചു കൊണ്ടുള്ള എം.ഇ.എസിന്റെ സര്‍ക്കുലറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ആദരണീയരായ പണ്ഡിതന്മാരേയും പണ്ഡിതസഭകളേയും അവഹേളിക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മുസ്ലിം സമുദായം നോക്കി നില്‍ക്കില്ല. വ്യക്തി സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സ്ഥാപനങ്ങള്‍ നടത്താന്‍ എം.ഇ.എസ് നേതൃത്വം മുന്നോട്ടുവരണം. ന്യൂനപക്ഷങ്ങളുടെ ആനൂകൂല്യത്തില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ തന്നെ ന്യൂനപക്ഷാവകാശവും വ്യക്തി സ്വാതന്ത്ര്യവും തടയുന്നതിനെ നീതീകരിക്കാനാവില്ല. തന്നിഷ്ടപ്രകാരം നിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുത്തു തോല്‍പിക്കുമെന്നും നേതാക്കല്‍ മുന്നറിയിപ്പു നല്‍കി.

പത്രസമ്മേളനത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (വര്‍ക്കിങ് സെക്രട്ടറി, എസ്.വൈ.എസ്)യു. മുഹമ്മദ് ശാഫി ഹാജി (വര്‍ക്കിങ് സെക്രട്ടറി, എസ്.എം.ഫ്്) മുസ്തഫ മുണ്ടുപാറ (ജനറല്‍ സെക്രട്ടറി,എസ്.കെ.എം.ഇ.എ)എം.എ ചേളാരി (മാനേജര്‍, എസ്.കെ.ജെ.എം.സി.സി) സത്താര്‍ പന്തലൂര്‍ (ജനറല്‍ സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ്) എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago