HOME
DETAILS
MAL
ഇനി രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ മാത്രം
backup
September 05 2018 | 06:09 AM
മലപ്പുറം: ജില്ലയില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ പാര്‍പ്പിക്കാനായി ഒരുക്കിയിരുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ ഇനി അവശേഷിക്കുന്നത് രണ്ടെണ്ണം മാത്രം. നിലമ്പൂര്‍, പൊന്നാനി താലൂക്കുകളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ കുറുമ്പലങ്ങോട് വില്ലേജിലെ എരഞ്ഞിമങ്ങാട് യതീംഖാനയില്‍ 49 കുടുംബങ്ങളില്‍ നിന്നുള്ള 172 പേരും പൊന്നാനി ഈഴവതുരുത്തി ചമ്രവട്ടം പ്രൊജക്ട് ഓഫിസില്‍ 21 കുടുംബങ്ങളില്‍ നിന്നുള്ള 80 പേരുമാണ് കഴിയുന്നത്. ആകെ 252 ആളുകളാണ് രണ്ട് ക്യാംപുകളിലായി താമസിക്കുന്നത് ഇതില്‍ 71 കുട്ടികളാണ്. 74 പുരുഷന്മാരും 107 സത്രീകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."