സ്വപ്നയെ വീണ്ടും ചോദ്യംചെയ്യേണ്ടിവരുമെന്ന് എന്‍.ഐ.എ; ഒക്ടോബര്‍ എട്ടുവരെ റിമാന്‍ഡ് ചെയ്തു
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യംചെയ്യേണ്ടിവരുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. മൊബൈല്‍ഫോണില്‍ നിന്നും ലാപ്ടോപില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ഇതിനുശേഷം വീണ്ടും ചോദ്യംചെയ്യേണ്ടിവരുമെന്നും എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നേരത്തെ വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ നാലുദിവസങ്ങളില്‍ സ്വപ്ന സുരേഷിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനൊപ്പമിരുത്തിയും ചോദ്യംചെയ്തിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് എന്‍.ഐ.എ കോടതിയിലാണ് സ്വപ്നയെ ഹാജരാക്കിയത്. ഒക്ടോബര്‍ എട്ടുവരെ സ്വപ്നയെ കോടതി റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. അതേസമയം, മൊബൈല്‍ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിനുശേഷമായിരിക്കും മന്ത്രി കെ.ടി ജലീല്‍, എം.ശിവശങ്കര്‍ തുടങ്ങിയവരെ വീണ്ടും എന്‍.ഐ.എ ചോദ്യംചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."