HOME
DETAILS

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടല്‍: പിന്നില്‍ നൈജീരിയന്‍ സംഘമെന്ന് സൈബര്‍ പൊലിസ്

  
backup
September 25 2020 | 18:09 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%86%e0%b4%be%e0%b4%ab%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d

കോഴിക്കോട്: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്ക് പിന്നില്‍ നൈജീരിയന്‍ ഡിജിറ്റല്‍ തട്ടിപ്പു സംഘമെന്ന് സൈബര്‍ പൊലിസ്. സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.
പൊലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് പണം തട്ടുന്ന വലിയ റാക്കറ്റ് തന്നെ സംഘത്തിനു പിന്നിലുണ്ടെന്ന് പൊലിസ് പറഞ്ഞു.
വര്‍ഷങ്ങളോളം ഇത്തരം ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഫോളോ ചെയ്ത ശേഷമാണ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് തട്ടിപ്പ് ആരംഭിക്കുന്നത്. കൂടാതെ ജോലി അന്വേഷണം നടത്തുന്ന സൈറ്റുകള്‍ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുന്നതും ഈ സംഘമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലിസ് പറഞ്ഞു. നൈജീരിയയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ഇന്ത്യയിലെ ഏജന്റുമാരാണ് തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പു സംഘങ്ങള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ നമ്പറാണെന്നും ഉത്തര്‍പ്രദേശില്‍ നിന്നും കശ്മിരില്‍ നിന്നും മറ്റൊരു സംസ്ഥാനത്ത് നിന്നുമാണ് ഈ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിര്‍മിക്കുകയും ഫ്രണ്ട് റിക്വസ്റ്റ് അയച്ച് മെസഞ്ചറില്‍ പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മെസേജ് ലഭിച്ച പലരും പണം അയച്ചു നല്‍കിയിരുന്നുവെങ്കിലും നിലവില്‍ ഫേസ്ബുക്ക് സുഹൃത്തുക്കളായ പലര്‍ക്കും വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയതോടെയാണ് സംശയമുയര്‍ന്നത്. ഇതോടെ സജീവന്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സ്‌ക്രീന്‍ഷോട്ടുകളും മറ്റു വിവരങ്ങളും സൈബര്‍ പൊലിസിന് കൈമാറി. സൈബര്‍ പൊലിസ് സി.ഐ ശിവപ്രസാദിനാണ് അന്വേഷണച്ചുമതല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago