HOME
DETAILS

രോഗികളും കൂട്ടിരിപ്പുകാരും ചോദിക്കുന്നു എസ്.എ.ടി ഒന്നു ശരിയാക്കിത്തരുമോ..?

  
backup
July 23 2016 | 18:07 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%be

തിരുവനന്തപുരം:മെഡിക്കല്‍ കോളജ് ക്യാംപസിലെ എസ്.എ.ടി ആശുപത്രിയുടെ സ്ഥിതി പരിതാപകരം.  പൊട്ടിപ്പൊളിഞ്ഞ റോഡുകളും, മറയില്ലാത്ത ശുചിമുറികളും, വൃത്തിഹീനമായ ചുറ്റുപാടും, തെരുവുനായകളുമൊക്കെയായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും   ദുരിതാനുഭവമാണ് ആശുപത്രിയും പരിസരവും സമ്മാനിക്കുന്നത്. പരാതികള്‍ വ്യാപകമാണെങ്കിലും നടപടിയെടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി ദിവസവും നൂറുകണക്കിനു പേരാണ്  ചികിത്സതേടി ഇവിടേക്കെത്തുന്നത്.  ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രികളില്‍  ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണുള്ളതെങ്കിലും സ്ഥലം എം.എല്‍.എ പോലും ആശുപത്രിയുടെ പരിതസ്ഥിതി പരിഹരിക്കാന്‍  ഇടപെട്ടിട്ടില്ല. എല്ലാ  സര്‍ക്കാരിന്റെ കാലത്തും വകുപ്പ് മന്ത്രിമാര്‍ ഇടക്കിടക്കു ഇവിടം സന്ദര്‍ശിച്ച് പ്രഖ്യാപനങ്ങള്‍ നടത്താറുണ്ടെങ്കിലും ഒന്നും യാഥാര്‍ഥ്യമായിട്ടില്ലെന്നതാണ് അനുഭവം. ആശുപത്രിക്കാഴ്ചകളില്‍ ചിലത് വായനക്കാര്‍ക്ക് മുന്നിലേക്ക് ...

നിലവിളി ശബ്ദമിടുന്ന
റോഡുകള്‍ !


ഗുരുതരാവസ്ഥയിലായ ഗര്‍ഭിണികളുമായോ മറ്റോ  പാഞ്ഞെത്തുന്ന ആംബുലന്‍സുകള്‍ ആശുപത്രി കവാടം കടക്കുന്ന മുറക്ക് രോഗിയുടെ നിലവിളി ഉയരുക പതിവാണ്. ആശുപത്രി കവാടം തുടങ്ങുന്നിടത്തു തന്നെ വലിയ ഒരു കുഴിയുണ്ട്. സ്ഥിരമായി വരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇത് മുന്‍കൂട്ടി കണ്ട്   വേഗത കുറച്ച് കുഴി ചാടിക്കടക്കുമെങ്കിലും പരിചയമില്ലാത്തവര്‍  വണ്ടി വേഗത്തില്‍ ഓടിച്ചു കയറ്റും. അപ്രതീക്ഷിതമായുണ്ടാകുന്ന കുലുക്കത്തില്‍ ആംബുലന്‍സിനുള്ളിലെ രോഗി വേദന കൊണ്ടു പുളയും. അവിടം കൊണ്ടും തീരുന്നില്ല. പിന്നീടങ്ങോട്ട് വള്ളത്തെ ഓര്‍മിപ്പിക്കും വിധം  ചാഞ്ഞും ചരിഞ്ഞുമാണ് വാഹനങ്ങളുടെ യാത്ര. റോഡ് നിര്‍മാണത്തിലെ അപാകത തന്നെ കാരണം. മാത്രമല്ല റോഡ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. വീണ്ടും മഴതുടങ്ങിയതോടെ ഈ കുഴികളിലൊക്കെ വെള്ളം നിറഞ്ഞ് കാല്‍നടയാത്ര പോലും ദുസ്സഹമായിട്ടുണ്ട്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്നിലെത്തുന്നത് വരെ ഇതാണ്  സ്ഥിതി.
മെഡിക്കല്‍ കോളജ് ആശുപത്രി ക്യാംപസിലും പല ഭാഗങ്ങളിലും റോഡുകള്‍ തകര്‍ന്ന നിലയിലാണ്. മലിനജലം കെട്ടിക്കിടക്കുന്നയിടങ്ങളും കുറവല്ല. മെഡിക്കല്‍ കോളജ് കവാടം കടന്ന് എസ്.എ.ടിയിലെക്ക് വരുന്ന വഴിക്ക് അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയില്‍ പകുതി മൂടിയ ഡിവൈഡറുകള്‍ എന്തിനു വേണ്ടിയാണെന്നും ആശുപത്രിയിലെത്തുന്നവര്‍ ചോദിക്കുന്നു.

ബെല്ലടിക്കാന്‍
മാത്രമായൊരു
ഹെല്‍പലൈന്‍


എസ്.എ.ടിയ്ക്ക് ഒരു ഹെല്‍പ് ലൈന്‍ നമ്പരുണ്ട് . 0471 2528302. വിളിച്ചാല്‍ ബെല്ലടി ശബ്ദം മാത്രം കേള്‍ക്കും.ആരും ഫോണെടുക്കുന്ന പതിവില്ല. രോഗികള്‍ക്കു പുറമേ ഡോക്ടര്‍മാരും ഈ പരാതി പറയുന്നുണ്ട്.
അപകടാവസ്ഥയിലായ
കല്‍ക്കെട്ടുകള്‍
ആശുപത്രിയിലെത്തുന്നവര്‍ക്ക് ഇരിക്കുന്നതിനായി  അത്യാഹിത വിഭാഗത്തിനു മുന്നിലെ മരങ്ങള്‍ക്കു ചുറ്റും കല്‍ക്കെട്ടുകള്‍ കെട്ടിയിട്ടുണ്ട്. നെഞ്ചിടിപ്പോടെയാണ്  ആളുകള്‍ ഇവിടെ ഇരിക്കുന്നത്. ഇതിനുള്ളില്‍  പെരുമ്പാമ്പ് കയറിയിരുന്നാല്‍ പോലും അറിയില്ല എന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. ആ സ്ഥിതിയില്‍ പൊട്ടിപ്പൊളിഞ്ഞ്  കിടക്കുകയാണ്.ധാരാളം കുട്ടികളെത്തുന്ന ഇവിടെ കല്‍ക്കെട്ടുകള്‍ അപകടകാരണമാകാന്‍ സാധ്യതയേറെയാണ്.
മറയില്ലാത്ത
ശുചിമുറികള്‍
ആശുപത്രിയിലെ  മിക്ക കുളിമുറികള്‍ക്കും കക്കൂസുകള്‍ക്കും വാതിലുകളില്ലെന്ന പരാതി വ്യാപകമാണ്. ഉള്ളവയാണെങ്കില്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലും. പ്രസവത്തിനും പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കും ചികിത്സ തേടുന്ന ആശുപത്രിയിലാണ്  ഈ പരിത സ്ഥിതിയെന്നോര്‍ക്കണം.  ശുചിമുറികളിലെ പൈപ്പുകള്‍ അധികവും പൊട്ടി വെള്ളമൊലിക്കുന്ന നിലയിലാണ്. ഇങ്ങനെ ലിറ്ററുകണക്കിന് വെള്ളമാണ് ദിവസവും പാഴാകുന്നത്.അതേ സമയം രാത്രിയായാല്‍ പൈപ്പുകളില്‍ നിന്ന് കാറ്റ് മാത്രമേ  വരാറുള്ളൂവെന്ന് രോഗികള്‍ പറയുന്നു.പലപ്പോഴും രാത്രിയില്‍ വെള്ളം തേടി പുറത്തേക്കു പോകേണ്ട സ്ഥിതിയാണ്.

യുദ്ധത്തിനിറങ്ങുന്ന
നായ്ക്കൂട്ടം


രാത്രിയായാല്‍ ആശുപത്രി പരിസരം നായ്ക്കൂട്ടം കൈയടക്കും. രോഗികളുടെ കൂട്ടിരുപ്പുകാര്‍  വിശ്രമിക്കുന്ന  വരാന്തകളിലാണ് ഇവയുടെ ശല്യും കൂടുതല്‍.ഉച്ചത്തില്‍ കുരച്ചും തമ്മില്‍ കടിപിടി കൂടിയും  ഭീതി പടര്‍ത്തുന്ന ആക്രമിക്കാനൊരുങ്ങുന്നതും പതിവാണ്.
കുട്ടികളും സ്ത്രീകളും  ഭയപ്പാടോടെയാണ് ആശുപത്രി പരിസരത്ത് നില്‍ക്കുന്നത്.   ഈ നായകള്‍ ഏതെങ്കിലും കുട്ടിയെ കടിച്ചു കീറിയാല്‍ മാത്രമേ അധികൃതര്‍  കണ്ണ് തുറക്കുകയുളളൂവെന്നാണ് കൂട്ടിരിപ്പുകാര്‍ ചോദിക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം
ആശുപത്രിയുടെ പല ഭാഗങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും അന്യസംസ്ഥാന തൊഴിലാളികള്‍ കടന്നു കയറുന്നതായി  കൂട്ടിരുപ്പുകാര്‍ പറയുന്നു. ആശുപത്രിയോട് ചേര്‍ന്നുള്ള  പൊതുശുചിമുറികളില്‍ പ്രാഥമിക കര്‍ത്തവ്യത്തിനും മറ്റുമായാണ് ഇവര്‍ എത്തുന്നത് . ആവശ്യം കഴിഞ്ഞ് ആശുപത്രി പരിസരത്തു തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരും കുറവല്ല. പൊലിസിടപെട്ട് ഇത് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍  എസ്.എ.ടിയെങ്കിലും ഒന്നു ശരിയാക്കിത്തരണമെന്നതാണ് ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago