HOME
DETAILS
MAL
എസ്.പി.ബിയുടെ വിയോഗം: അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
backup
September 25 2020 | 18:09 PM
തിരുവനന്തപുരം: തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇന്ത്യന്‍ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാല് ദശാബ്ദക്കാലം തന്റെ സ്വരമാധുരി കൊണ്ട് ഭാഷയുടെയും പ്രദേശത്തിന്റെയും അതിര്‍വരമ്പുകളെ ഇല്ലാതാക്കിയ അതുല്യനായ ഗായകനായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇന്ത്യന്‍ സിനിമാസംഗീതത്തിലെ ഒരു യുഗമാണ് അസ്തമിച്ചിരിക്കുന്നതെന്നും ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."