കൊവിഡ് പ്രതിരോധത്തിന് സ്പ്രിംഗ്ലര്‍ നല്കിയ സേവനമെന്തെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആറ് മാസം കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് എന്ത് സേവനമാണ് സ്പ്രിംഗ്ളര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭയില്‍ അന്പതുവര്ഷം പിന്നിട്ട ഉമ്മന്‍ചാണ്ടിയെ ആദരിക്കാന്‍ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടെസ്റ്റുകള്‍ കൂട്ടിയാല്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണവും ഉയരും. രോഗികളുടെ എണ്ണം കുറച്ചുകാണിച്ച് സമ്മാനം മേടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കേരളത്തില്‍ പി.ആര് ഏജന്‍സികളുടെ പ്രവര്‍ത്തനമാണ് നടന്നത്. അല്ലാതെ കൊവിഡ് പ്രതിരോധം അല്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പെരിയ കേസ് സി.ബി.ഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതിരുന്ന സുപ്രിം കോടതിയുടെ നിലപാട് പ്രതികളായ സി.പി.എമ്മുകാരെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് ഏറ്റ വലിയ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിയെ സാധൂകരിക്കുന്ന നിലപാടാണ് സുപ്രിംകോടതിയുടേത് എന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."