മുങ്ങിച്ചത്ത മൃഗങ്ങളെ സംസ്കരിച്ചു
തൃശൂര്‍: പ്രളയത്തില്‍ മുങ്ങിച്ചത്ത മുന്നൂറിലധികം മൃഗങ്ങളെ തങ്ങളുടെ വളന്റിയര്‍മാര്‍ ശാസ്ത്രീയമായി സംസ്കരിച്ചതായി ആനന്ദ് മാര്‍ഗ് യൂനിവേഴ്സല്‍ റിലീഫ് ടീം അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മേലൂര്‍, അന്നമനട, ചേര്‍പ്പ് പഞ്ചായത്തുകളില്‍ ദിവസങ്ങളായി വെള്ളത്തിലൊഴുകിക്കൊണ്ടിരുന്ന മൃഗങ്ങളുടെ ജീര്‍ണിച്ച മൃതശരീരങ്ങളാണു സംസ്കരിച്ചത്. ശാസ്ത്രീയമായി പരിശീലനം ലഭിച്ച ഇരുപതോളം വളന്റിയര്‍മാരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇതിനുവേണ്ടി എത്തിച്ചേര്‍ന്നത്. ആനന്ദ് മാര്‍ഗ് യൂനിവേഴ്സ് റിലീഫ് ടീം ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള എന്‍.ജി.ഒ ആണെന്ന് ഗ്രൂപ്പിന്റെ പ്രതിനിധി ആചാര്യ പ്രണവാത്മകാനന്ദ പറഞ്ഞു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, അവശ്യസാധനങ്ങളുടെ വിതരണം തുടങ്ങിയവ നടത്തി. തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചു നടത്തുന്ന കാര്യം ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
സി.എസ് ജ്യോതിസ്, ബാബു തയ്യില്‍, മാനസ രഞ്ജനാനന്ദ, കെ. ശശീന്ദ്രന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."