HOME
DETAILS
MAL
മാണിയെ വേട്ടയാടിയതിനെതിരേ കാംപയിനുമായി യു.ഡി.എഫ്
backup
September 25 2020 | 18:09 PM
തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് കെ.എം മാണിക്കെതിരേ അകാരണമായി സമരം ചെയ്ത ഇടതുപക്ഷം യഥാര്‍ത്ഥത്തില്‍ കേരള ജനതയെ വഞ്ചിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ കാപട്യം പൊതുജനമധ്യത്തില്‍ കൊണ്ടുവരാന്‍ യു.ഡി.എഫ് കാംപയിന്‍ ആരംഭിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടതുപക്ഷം മാണിയോടും കുടുംബത്തോടും നിര്‍വ്യാജം മാപ്പുപറയണം. മാണിക്കെതിരേ അപവാദപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് സമരം നടത്തിയത് വെറുതെയായിരുന്നന്ന എല്‍.ഡി.എഫ് കണ്‍വീനറുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് രാഷ്ട്രീയകേരളം കേട്ടത്. മാണിയുടെ രക്തത്തിനായി ദാഹിച്ച ഇടതുപക്ഷം രാഷ്ട്രീയ ഗൂഢാലോചന നടത്തി. സമരകോലാഹലങ്ങള്‍ക്കിടെ നിയമസഭ വരെ അടിച്ചുതകര്‍ത്തു. ഇതിനെതിരേ ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."