HOME
DETAILS
MAL
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മഹാരാഷ്ട്ര ഇന്ത്യന്‍ സ്കൗട്ട് ടീം എത്തി
backup
September 05 2018 | 07:09 AM
തൃശൂര്‍: മഹാരാഷ്ട്ര ഇന്ത്യന്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ് ഫെല്ലോഷിപ്പ് ടീം തൃശൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ചേര്‍ന്നതായി വൈസ് പ്രസിഡന്റ് രമ മേനോന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡോക്ടര്‍മാരും വളന്റിയേഴ്സും സംഘത്തിലുണ്ട്.
ഇന്നലെ ആരംഭിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏഴുവരെ നീണ്ടുനില്‍ക്കും. ജില്ലയിലെ എട്ടുമുന, ആറാട്ടുപുഴ, പുള്ള്, നന്തിക്കര, മാടായിക്കോണം, ചിമ്മിനി തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതബാധിതമായ വീടുകള്‍ സന്ദര്‍ശിച്ച് അവശ്യസാധനങ്ങളുടെ കിറ്റുകള്‍ എത്തിച്ചു. ജില്ലാ കലക്ടര്‍ ടി.വി അനുപമ, ഡി.എം.ഒ ബിന്ദു തോമസ് എന്നിവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു സംഘം തൃശൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഡോ. രാജേഷ് ശുക്ല, വിഷ്ണു അഗര്‍വാള്‍, സുലൈമാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."