ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവെന്ന് കമലഹാസന്‍, കമലിന്റെ നാവ് മുറിച്ചുമാറ്റണമെന്ന് തമിഴ്‌നാട് മന്ത്രി
ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ഹിന്ദുവായ നാഥുറാം ഗോഡ്സെയാണെന്ന് ചലച്ചിത്രതാരവും തമിഴ്‌നാട്ടിലെ മക്കള്‍ നീതിമയ്യം രാഷ്ട്രീയ പാര്‍ട്ടി നേതാവുമായ കമലഹാസന്‍.
എന്നാല്‍ ഈ പ്രസ്താവന നടത്തിയ കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്ന മറ്റൊരു വിവാദ പരാമര്‍ശവുമായി തമിഴ്നാട് മന്ത്രിയും രംഗത്തെത്തി. എ.ഐ.എ.ഡി.എം.കെ നേതാവും ക്ഷീരവികസന മന്ത്രിയുമായ കെ.ടി രാജേന്ദ്ര ബാലാജിയാണ് കമലഹാസനെതിരേ രൂക്ഷമായ പരാമര്‍ശം നടത്തിയത്.
'അയാളുടെ നാവ് മുറിച്ചുകളയണം. അയാള്‍ പറഞ്ഞതു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നാണ്. തീവ്രവാദത്തിനു മതമില്ല, ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ല'- ശിവകാശിയില്‍ നിന്നുള്ള എം.എല്‍.എ കൂടിയായ ബാലാജി പറഞ്ഞു.
അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയായിരുന്നു കമല്‍ ഹാസന്റെ നാഥുറാം പരാമര്‍ശം വരുന്നത്.
. മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുതന്നെയാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.' എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."